മുനമ്പം കമ്മീഷന് രേഖകൾ നൽകി
Wednesday, January 15, 2025 2:22 AM IST
കൊച്ചി : മുനമ്പത്തെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നം പഠിക്കാൻ സർക്കാർ നിയോഗിച്ച ജസ്റ്റീസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മീഷനിൽ അഖില കേരള വഖഫ് സംരക്ഷണ സമിതി വിവരങ്ങൾ സമർപ്പിച്ചു.
മുനമ്പം ഭൂമി വഖഫ് ആണെന്നുള്ളതിന്റെ വിവിധ രേഖകൾ നൽകിയെന്ന് സമിതി അവകാശപ്പെട്ടു. വിഷയത്തിൽ ഫാറൂഖ് കോളജ് മാനേജ്മെന്റിന്റെ നിലപാട് ഇരട്ടത്താപ്പാണെന്നും സമിതി ആരോപിച്ചു.