കൊ​​ണ്ടോ​​ട്ടി: ന​​വ​​വ​​ധു​​വി​​നെ വീ​​ടി​​നു​​ള്ളി​​ല്‍ തൂ​​ങ്ങിമ​​രി​​ച്ച നി​​ല​​യി​​ല്‍ ക​​ണ്ടെ​​ത്തി. കൊ​​ണ്ടോ​​ട്ടി ബ്ലോ​​ക്ക് റോ​​ഡി​​ല്‍ പ​​റ​​ശീ​​രി ബ​​ഷീ​​റി​​ന്‍റെ​​യും ഷ​​മീ​​ന​​യു​​ടെ​​യും മ​​ക​​ളും മൊ​​റ​​യൂ​​ര്‍ പൂ​​ന്ത​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി അ​​ബ്‌​​ദു​​ള്‍വാ​​ഹി​​ദി​​ന്‍റെ ഭാ​​ര്യ​​യു​​മാ​​യ ഷ​​ഹാ​​ന മും​​താ​​സ് (19) ആ​​ണ് മ​​രി​​ച്ച​​ത്.

നി​​റം കു​​റ​​വാ​​ണെ​​ന്ന പേ​​രി​​ല്‍ ഭ​​ര്‍ത്താ​​വ് ഫോ​​ണി​​ലൂ​​ടെ നി​​ര​​ന്ത​​രം മാ​​ന​​സി​​ക​​മാ​​യി പീ​​ഡി​​പ്പി​​ച്ചി​​രു​​ന്ന​​താ​​യി ബ​​ന്ധു​​ക്ക​​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി ന​​ല്‍കി. പോ​​ലീ​​സ് അ​​സ്വാ​​ഭാ​​വി​​ക മ​​ര​​ണ​​ത്തി​​ന് കേ​​സെ​​ടു​​ത്തു.

കൊ​​ണ്ടോ​​ട്ടി ഗ​​വ.​​ കോ​​ള​​ജ് ഒ​​ന്നാം​​വ​​ര്‍ഷ ബി​​രു​​ദ വി​​ദ്യാ​​ര്‍ഥി​​യാ​​യ ഷ​​ഹാ​​ന​​യു​​ടെ വി​​വാ​​ഹം ക​​ഴി​​ഞ്ഞ വ​​ർ​​ഷം മേ​​യ് 27നാ​​ണു ന​​ട​​ന്ന​​ത്. ഒ​​രു മാ​​സ​​ത്തി​​നു​​ശേ​​ഷം ഭ​​ർ​​ത്താ​​വ് മൊ​​റ​​യൂ​​ര്‍ പൂ​​ന്ത​​ല​​പ്പ​​റ​​മ്പ് സ്വ​​ദേ​​ശി അ​​ബ്‌​​ദു​​ള്‍വാ​​ഹി​​ദ് ദു​​ബാ​​യി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​യി. വി​​ദേ​​ശ​​ത്തേ​​ക്കു പോ​​യ​​ശേ​​ഷം നി​​റം കു​​റ​​വാ​​ണെ​​ന്ന പേ​​രി​​ല്‍ ഫോ​​ണി​​ല്‍ നി​​ര​​ന്ത​​രം മാ​​ന​​സി​​ക​​മാ​​യി പീ​​ഡ​​നം ഉ​​ണ്ടാ​​യ​​താ​​യി ഷ​​ഹാ​​ന മും​​താ​​സി​​ന്‍റെ ബ​​ന്ധു​​ക്ക​​ള്‍ പോ​​ലീ​​സി​​ല്‍ പ​​രാ​​തി​​പ്പെ​​ട്ടു.


ക​​ബ​​റ​​ട​​ക്കം ഇ​​ന്നു രാ​​വി​​ലെ എ​​ട്ടി​​ന് കൊ​​ണ്ടോ​​ട്ടി പ​​ഴ​​യ​​ങ്ങാ​​ടി മ​​സ്ജി​​ദി​​ല്‍. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: ഹ​​ബീ​​ബ്, അ​​ന്‍ഷി​​ദ് (ഇ​​രു​​വ​​രും വി​​ദ്യാ​​ര്‍ഥി​​ക‌​​ള്‍).