കേരള കോൺഗ്രസിനെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ചു
Wednesday, January 15, 2025 2:22 AM IST
ചരൽക്കുന്ന്: കേരള കോൺഗ്രസിനെ സംസ്ഥാന പാർട്ടിയായി അംഗീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനമെടുത്തതായി ചെയർമാൻ പി.ജെ. ജോസഫ് അറിയിച്ചു.
ഓട്ടോറിക്ഷ പാർട്ടിയുടെ ഔദ്യോഗിക ചിഹ്നമായി ലഭിക്കുന്നതിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും ചെയർമാൻ ചരൽക്കുന്നിലെ പാർട്ടി സംസ്ഥാന ക്യാന്പ് വേദിയിൽ പറഞ്ഞു. അടുത്തഘട്ടമായാണ് പാർട്ടി ചിഹ്നം അനുവദിക്കുന്നത്.