ഷൂസിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി
Tuesday, August 13, 2024 2:22 AM IST
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഷൂസിനകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. 33.37 ലക്ഷം വിലയുള്ള 466.5 ഗ്രാം സ്വർണമാണു പിടികൂടിയത്.
അനധികൃതമായി കടത്താൻ ശ്രമിച്ച എട്ടു മാലകൾ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ദോഹയിൽനിന്നു ദുബായ് വഴി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ കോഴിക്കോട് സ്വദേശിയായ നൗഷാദ് എന്ന യാത്രക്കാരനെ കസ്റ്റഡിയിലെടുത്ത് ഇന്ത്യൻ കസ്റ്റംസ് ആക്ട് അനുസരിച്ച് കേസെടുത്തു.