കാ​​​ഞ്ഞ​​​ങ്ങാ​​​ട്: സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ച്ച് കേ​​​ന്ദ്ര​​​ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍​നി​​​ന്നു കൂ​​​ടു​​​ത​​​ല്‍ പ​​​ണം അ​​​പ​​​ഹ​​​രി​​​ച്ചു​​​വെ​​​ന്ന കേ​​​സി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് മാ​​​താ സെ​​​ക്യൂ​​​രി​​​റ്റി ഏ​​​ജ​​​ന്‍​സി പ​​​ലി​​​ശ​​​സ​​​ഹി​​​തം വാ​​​ങ്ങി​​​യ പ​​​ണം തി​​​രി​​​ച്ചു​​​ന​​​ല്‍​കാ​​​ന്‍ ഹോസ്‌ദു​​​ര്‍​ഗ് കോ​​​ട​​​തി സ​​​ബ് ജ​​​ഡ്ജി എം.​​​സി. ബി​​​ജു വി​​​ധി​​​ച്ചു.

കേ​​​സ് ന​​​ട​​​ത്താ​​​ന്‍ കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു​​​ണ്ടാ​​​യ കോ​​​ട​​​തിച്ചെല​​​വും ന​​​ല്‍​കാ​​​ന്‍ നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്. 2010 മു​​​ത​​​ല്‍ 2015 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ യ​​​ഥാ​​​ര്‍​ഥ​​​ത്തി​​​ല്‍ സേ​​​വ​​​നം ന​​​ല്‍​കി​​​യ സെ​​​ക്യൂ​​​രി​​​റ്റി ജീ​​​വ​​​ന​​​ക്കാ​​​രേക്കാള്‍ കൂ​​​ടു​​​ത​​​ല്‍ ജീ​​​വ​​​ന​​​ക്കാ​​​രെ ല​​​ഭ്യ​​​മാ​​​ക്കി​​​യതായി ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ എ​​​ണ്ണം പെ​​​രു​​​പ്പി​​​ച്ചു കാ​​​ണി​​​ച്ച് 40,96,539 രൂ​​​പ കേ​​​ന്ദ്ര​​​ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍​നി​​​ന്ന് അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ത​​​ട്ടി​​​യെ​​​ടു​​​ത്തു എ​​​ന്നാ​​​ണ് മാ​​​താ സെ​​​ക്യൂ​​​രി​​​റ്റി ഏ​​​ജ​​​ന്‍​സി​​​ക്കെതിരേ​​​യു​​​ള്ള കേ​​​സ്.