സ്മാര്‍ട്ട് വാച്ചിന്റെ കളര്‍ മാറി നല്കി; 30,000 രൂപ നഷ്ടപരിഹാരം നല്‍കണം
Tuesday, August 13, 2024 2:22 AM IST
കൊച്ചി: ഉപയോക്താവിനു സ്മാര്‍ട്ട് വാച്ചിന്റെ കളര്‍ മാറി നല്കിയ ഓണ്‍ലൈന്‍ വ്യാപാരി മുപ്പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി.
എറണാകുളം, തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ്, ബംഗളൂരുവിലെ സംഗീത മൊബൈല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരേ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.