വിവിധ തസ്തികകളിലേക്ക് പിഎസ്സി വിജ്ഞാപനം
Tuesday, August 13, 2024 2:22 AM IST
തിരുവനന്തപുരം: വിവിധ തസ്തികകളിലേക്കു വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനു ഇന്നലെ ചേർന്ന പിഎസ്സി യോഗം തീരുമാനിച്ചു.
►ജനറൽ റിക്രൂട്ട്മെന്റ്-സംസ്ഥാനതലം
കേരളത്തിലെ യൂണിവേഴ്സിറ്റികളിൽ അസിസ്റ്റന്റ് എൻജിനീയർ (മെക്കാനിക്കൽ), കേരള വനം വന്യജീവി വകുപ്പിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ ജൂനിയർ കെമിസ്റ്റ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ് (പാത്തോളജി), ഹാർബർ എൻജിനി യറിംഗ് വകുപ്പിൽ ഡ്രാഫ്ട്സ്മാൻ ഗ്രേഡ് 2 (സിവിൽ)/ഓവർസിയർ ഗ്രേഡ് 2 (സിവിൽ), മ്യൂസിയം മൃഗശാല വകുപ്പിൽ മേസണ്‍, കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) റീജിയണൽ ഓഫീസർ (പാർട്ട് 1, 2), കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് കയർ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) അസിസ്റ്റന്റ് ഫിനാൻസ് മാനേജർ, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡിൽ സ്വീപ്പർ - ഫുൾടൈം.
►ജനറൽ റിക്രൂട്ട്മെന്റ് - ജില്ലാതലം
മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ എൽപി സ്കൂൾ ടീച്ചർ (മലയാളം മീഡിയം)
(തസ്തികമാറ്റം മുഖേന), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ സാർജന്റ് (പാർട്ട് 1, 2) (നേരിട്ടും തസ്തികമാറ്റം മുഖേനയും).
►സ്പെഷൽ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം
കേരള വാട്ടർ അഥോറിറ്റിയിൽ അസിസ്റ്റന്റ് എൻജിനിയർ (പട്ടികവർഗം), തദ്ദേശ സ്വയംഭരണ വകുപ്പിൽ മൂന്നാം ഗ്രേഡ് ഓവർസിയർ/മൂന്നാം ഗ്രേഡ് ഡ്രാഫ്ട്സ്മാൻ (പട്ടികവർഗം), ജലസേചന വകുപ്പിൽ ഓവർസിയർ ഗ്രേഡ് 3 (സിവിൽ) (പട്ടികവർഗം).
►എൻസിഎ റിക്രൂട്ട്മെന്റ്- സംസ്ഥാനതലം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോളജി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ഫിസിയോളജി (പട്ടികവർഗം), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ന്യൂറോ സർജറി (ഒബിസി), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ സർജിക്കൽ ഗ്യാസ്ട്രോഎന്ററോളജി, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ജനീറ്റോ യൂറിനറി സർജറി (യൂറോളജി) (ഹിന്ദുനാടാർ), മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രഫസർ ഇൻ ബയോകെമിസ്ട്രി (പട്ടികവർഗ്ഗം), കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ മേറ്റ് (മൈൻസ്) (പട്ടികജാതി), പ്രിസണ്‍സ് ആൻഡ് കറക്ഷണൽ സർവീസസിൽ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസർ (എസ്സിസിസി, പട്ടികജാതി, മുസ്ലീം), കേരള സ്റ്റേറ്റ് ഹൗസിംഗ് ബോർഡിൽ അസിസ്റ്റന്റ് ഗ്രേഡ് 2 (ഒബിസി).
►എൻസിഎ റിക്രൂട്ട്മെന്റ്- ജില്ലാതലം:
വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി, പട്ടികവർഗം), മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (ഉറുദു)
(പട്ടികജാതി), കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്)(പട്ടികജാതി), വിവിധ ജില്ലകളിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി), തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട്ടൈം ഹൈസ്കൂൾ ടീച്ചർ (അറബിക്) (പട്ടികജാതി), വിവിധ ജില്ലകളിൽ എൻ.സി.സി./സൈനിക ക്ഷേമവകുപ്പിൽ ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് (വിമുക്തഭടൻമാർ മാത്രം).
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 03.10.2024. കൂടുതൽ വിവരങ്ങൾ സെപ്റ്റംബർ ഒന്ന് ലക്കം പിഎസ്സി ബുള്ളറ്റിനിൽ ലഭിക്കും.