ദു​ര​ന്ത​മു​ഖ​ത്ത് ക​ണ്ണീ​ര്‍ വാ​ര്‍​ത്ത് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
ദു​ര​ന്ത​മു​ഖ​ത്ത് ക​ണ്ണീ​ര്‍ വാ​ര്‍​ത്ത്  മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍
Monday, August 12, 2024 4:50 AM IST
ക​​​ല്‍​പ്പ​​​റ്റ: ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ല്‍ ദു​​​ര​​​ന്തം വി​​​ത​​​ച്ച ഭൂ​​​മി​​​യി​​​ല്‍ ക​​​ണ്ണീ​​​ര്‍ വാ​​​ര്‍​ത്ത് വ​​​നം മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ. ഉ​​​രു​​​ള്‍​പൊ​​​ട്ട​​​ലി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു കാ​​​ണാ​​​താ​​​യ നാ​​​സ​​​ര്‍ എ​​​ന്ന​​​യാ​​​ളു​​​ടെ മ​​​ക​​​നെ ചേ​​​ര്‍​ത്തു​​​പി​​​ടി​​​ച്ചാ​​​ണ് മ​​​ന്ത്രി തേ​​​ങ്ങി​​​യ​​​ത്.

ആ​​​ളു​​​ക​​​ള്‍ മു​​​ന്നി​​​ലെ​​​ത്തി സ​​​ങ്ക​​​ട​​​പ്പെ​​​ടു​​​ന്ന​​​തു കാ​​​ണു​​​മ്പോ​​​ള്‍ എ​​​ന്താ​​​ണ് പ​​​റ​​​യു​​​ക​​​യെ​​​ന്ന് പി​​​ന്നീ​​​ട് മാ​​​ധ്യ​​​മ​​​ങ്ങ​​​ളു​​​മാ​​​യി സം​​​സാ​​​രി​​​ക്ക​​​വേ മ​​​ന്ത്രി ചോ​​​ദി​​​ച്ചു. ഇ​​​ങ്ങ​​​നെ കാ​​​ഴ്ച​​​യ്ക്ക് സാ​​​ക്ഷി​​​യാ​​​കേ​​​ണ്ടി​​​വ​​​രു​​​മെ​​​ന്ന് ഒ​​​രി​​​ക്ക​​​ലും ചി​​​ന്തി​​​ച്ച​​​ത​​​ല്ല. ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ള്‍​ക്ക് ഉ​​​ത്ത​​​ര​​​മി​​​ല്ല. അ​​​വ​​​രു​​​ടെ ര​​​ക്ഷ​​​യ്ക്കു ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണ് ചെ​​​യ്യാ​​​നു​​​ള്ള​​​ത്.


ന​​​മു​​​ക്ക് ഇ​​​ത്ര പ്ര​​​യാ​​​സ​​​മെ​​​ങ്കി​​​ല്‍ അ​​​വ​​​രു​​​ടെ പ്ര​​​യാ​​​സം ചി​​​ന്തി​​​ക്കാ​​​വു​​​ന്ന​​​തേ​​​യു​​​ള്ളൂ. ദു​​​ര​​​ന്ത​​​ബാ​​​ധി​​​ത​​​ര്‍​ക്കു​​​വേ​​​ണ്ടി പ്രാ​​​ര്‍​ഥി​​​ക്കു​​​ക​​​യും പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ക​​​യും വേ​​​ണം. മ​​​നു​​​ഷ്യ​​​പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​യു​​​സി​​​നെ​​​ക്കു​​​റി​​​ച്ച് ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണ് ദു​​​ര​​​ന്തം. ജീ​​​വി​​​ത​​​ത്തി​​​ല്‍ എ​​​ന്തൊ​​​ക്ക ദു​​​ര​​​ന്ത​​​മാ​​​ണ് നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രി​​​ക​​​യെ​​​ന്ന് ആ​​​ര്‍​ക്കും പ​​​റ​​​യാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.