നെ​ല്ല് സം​ഭ​ര​ണം: സ​പ്ലൈ​കോ​യ്ക്ക് 50 കോ​ടി അ​നു​വ​ദി​ച്ചു
നെ​ല്ല് സം​ഭ​ര​ണം: സ​പ്ലൈ​കോ​യ്ക്ക്  50 കോ​ടി അ​നു​വ​ദി​ച്ചു
Monday, August 12, 2024 4:50 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു സം​​​​സ്ഥാ​​​​ന സി​​​​വി​​​​ൽ സ​​​​പ്ലൈ​​​​സ് കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ന് 50 കോ​​​​ടി രൂ​​​​പ കൂ​​​​ടി അ​​​​നു​​​​വ​​​​ദി​​​​ച്ചു. നെ​​​​ല്ല് സം​​​​ഭ​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള കേ​​​​ന്ദ്ര വി​​​​ഹി​​​​ത​​​​ത്തി​​​​ൽ 207 കോ​​​​ടി രൂ​​​​പ കു​​​​ടി​​​​ശി​​​​ക നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് നി​​​​ല​​​​വി​​​​ലെ സീ​​​​സ​​​​ണി​​​​ലെ നെ​​​​ല്ലി​​​​ന്‍റെ വി​​​​ല ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്ക് വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​നം തു​​​​ക അ​​​​നു​​​​വ​​​​ദി​​​​ച്ച​​​​തെ​​​​ന്നു ധ​​​​ന​​​​മ​​​​ന്ത്രി കെ.​​​​എ​​​​ൻ. ബാ​​​​ല​​​​ഗോ​​​​പാ​​​​ൽ അ​​​​റി​​​​യി​​​​ച്ചു.

കേ​​​​ന്ദ്ര വി​​​​ഹി​​​​ത​​​​ത്തി​​​​ന് കാ​​​​ത്തു​​​​നി​​​​ൽ​​​​ക്കാ​​​​തെ, നെ​​​​ല്ല് സം​​​​ഭ​​​​രി​​​​ക്കു​​​​ന്പോ​​​​ൾ​​​​ത​​​​ന്നെ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കു വി​​​​ല ന​​​​ൽ​​​​കു​​​​ന്ന​​​​താ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ രീ​​​​തി. സം​​​​സ്ഥാ​​​​ന സ​​​​ബ്സി​​​​ഡി​​​​യും ഉ​​​​റ​​​​പ്പാ​​​​ക്കി നെ​​​​ല്ലി​​​​ന് ഉ​​​​യ​​​​ർ​​​​ന്ന തു​​​​ക ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ന്ന​​​​തും കേ​​​​ര​​​​ള​​​​ത്തി​​​​ലാ​​​​ണ്. മ​​​​റ്റു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​ർ താ​​​​ങ്ങു​​​​വി​​​​ല ന​​​​ൽ​​​​കു​​​​ന്പോ​​​​ൾ മാ​​​​ത്ര​​​​മാ​​​​ണ് ക​​​​ർ​​​​ഷ​​​​ക​​​​ന് നെ​​​​ൽ​​​​വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.


കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി​​​​ആ​​​​ർ​​​​എ​​​​സ് വാ​​​​യ്പാ പ​​​​ദ്ധ​​​​തി​​​​യി​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ന് നെ​​​​ൽ​​​​വി​​​​ല ബാ​​​​ങ്കി​​​​ൽ​​​​നി​​​​ന്ന് ല​​​​ഭി​​​​ക്കും. പ​​​​ലി​​​​ശ​​​​യും മു​​​​ത​​​​ലും ചേ​​​​ർ​​​​ത്തു​​​​ള്ള വാ​​​​യ്പാ തി​​​​രി​​​​ച്ച​​​​ട​​​​വു സം​​​​സ്ഥാ​​​​നം വ​​​​ഹി​​​​ക്കും. ക​​​​ർ​​​​ഷ​​​​ക​​​​ൻ ന​​​​ൽ​​​​കു​​​​ന്ന ഉ​​​​ത്പാ​​​​ദ​​​​ന ബോ​​​​ണ​​​​സി​​​​ന്‍റെ​​​​യും വാ​​​​യ്പാ പ​​​​ലി​​​​ശ​​​​യു​​​​ടെ​​​​യും ബാ​​​​ധ്യ​​​​ത സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രാ​​​​ണ് തീ​​​​ർ​​​​ക്കു​​​​ന്ന​​​​ത്.

ഇ​​​​തി​​​​ലൂ​​​​ടെ നെ​​​​ല്ല് ഏ​​​​റ്റെ​​​​ടു​​​​ത്താ​​​​ൽ ഉ​​​​ട​​​​ൻ ക​​​​ർ​​​​ഷ​​​​ക​​​​ന് വി​​​​ല ല​​​​ഭി​​​​ക്കു​​​​ന്നു​​​​വെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്നു. വാ​​​​യ്പാ ബാ​​​​ധ്യ​​​​ത ഏ​​​​റ്റെ​​​​ടു​​​​ക്കേ​​​​ണ്ടി​​​​വ​​​​രു​​​​ന്ന​​​​തു​​​​മി​​​​ല്ല. കേ​​​​ര​​​​ള​​​​ത്തി​​​​ൽ മാ​​​​ത്ര​​​​മാ​​​​ണ് നെ​​​​ൽ ക​​​​ർ​​​​ഷ​​​​ക​​​​ർ​​​​ക്കാ​​​​യി ഇ​​​​ത്ത​​​​ര​​​​മൊ​​​​രു പ​​​​ദ്ധ​​​​തി നി​​​​ല​​​​വി​​​​ലു​​​​ള്ള​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.