ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ ആഘോഷിച്ചു
Monday, August 12, 2024 4:50 AM IST
അങ്കമാലി: 2024 വർഷത്തെ നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഒന്നാംസ്ഥാനം കരസ്ഥമാക്കിയ ശ്രീനന്ദ് ഷർമിൽ, അഖിലേന്ത്യാ തലത്തിൽ 21, 49, 73, 82 എന്നീ റാങ്കുകൾ കരസ്ഥമാക്കി പദ്മനാഭ മേനോൻ, ദേവദർശൻ ആർ. നായർ, വി.ജെ. അഭിഷേക്, അഭിനവ് സുനിൽ പ്രസാദ്, എന്നിവരെയും ഉന്നതവിജയം കരസ്ഥമാക്കിയ 2000ൽ അധികം കുട്ടികളെയും ആദരിക്കാൻ ‘ബ്രില്ല്യന്റ് മെഡിക്കൽ വിക്ടറി ഡേ’ സംഘടിപ്പിച്ചു. അങ്കമാലി അഡ്ലസ് ഇന്റർനാഷണൽ കണ്വെൻഷൻ സെന്ററിൽ നടന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.
നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാതലത്തിൽ ഒന്നാം റാങ്ക് നേടിയ ശ്രീനന്ദ് ഷർമിലിന് ബ്രില്ല്യന്റിന്റെ സ്നേഹോപഹാരമായി ഒരു കോടി രൂപയുടെ സ്കോളർഷിപ്പ് വ്യവസായമന്ത്രി പി. രാജീവ് സമ്മാനിച്ചു. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വി.എൻ. വാസവൻ എന്നിവർ ചേർന്ന് ആദ്യ റാങ്കുജേതാക്കൾക്ക് ഗോൾഡ് മെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ചു.
എം.പി മാരായ ഫ്രാൻസീസ് ജോർജ്, ബെന്നി ബഹനാൻ, എംഎൽഎമാരായ റോജി എം.ജോണ്, മാണി സി കാപ്പൻ, കൊച്ചിൻ ഷിപ്പ്യാർഡ് എം.ഡി മധു എസ്. നായർ, യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനിവർ അലി ശിഖാബ് തങ്ങൾ, മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിത്ത് മീനാഭവൻ, പാലാ മുൻസിപ്പൽ കൗണ്സിലർ ജിമ്മി ജോസഫ്, മുത്തോലി ഗ്രാമപഞ്ചായത്ത് മെന്പർ രാജൻ മുണ്ടമറ്റം, രാജഗിരി ഹോസ്പിറ്റൽ ഗാസ്ട്രോ ഇന്റൻസ്റ്റീനിയൽ ഡയറക്ടർ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാർ, സിബിഎസ്ഇ സ്കൂൾ ദേശീയ സെക്രട്ടറി ജനറൽ ഡോ. ഇന്ദിര രാജൻ, മുൻ സംസ്ഥാന പ്ലാനിംഗ് ബോർഡംഗം സി.പി. ജോണ്, കോഴിക്കോട് ദേവഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ സിഎംഐ, അമൽജ്യോതി ഐക്യുഎസി അംഗം ജോർജ്കുട്ടി ആഗസ്തി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. വിജയികൾക്ക് സ്വർണമെഡലുകളും സ്കോളർഷിപ്പുകളും സമ്മാനിച്ച ു.