കൊ​​​ച്ചി: ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പി​​​ന് ചൈ​​​നീ​​​സ് ക​​​മ്പ​​​നി​​​ക്ക് കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നും ആ​​​ളു​​​ക​​​ളെ വി​​​റ്റ കേ​​​സി​​​ല്‍ മ​​​ല​​​യാ​​​ളി​​​യാ​​​യ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​നെ പൂ​​​ട്ടാ​​​ന്‍ പോ​​​ലീ​​​സ്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ജോ​​​ലി ത​​​ട്ടി​​​പ്പി​​​നി​​​ര​​​യാ​​​യ കം​​​ബോ​​​ഡി​​​യ​​​യി​​​ല്‍ നി​​​ന്നും ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം നാ​​​ട്ടി​​​ല്‍ തി​​​രി​​​ച്ചെ​​​ത്തി​​​യ​​​വ​​​രി​​​ല്‍ നി​​​ന്നും പോ​​​ലീ​​​സ് വി​​​വ​​​ര​​​ങ്ങ​​​ള്‍ ശേ​​​ഖ​​​രി​​​ക്കും.

ഇ​​​രു​​​കേ​​​സു​​​ക​​​ളു​​​ടെ പി​​​ന്നി​​​ലും ഒ​​​രേ​​​ത​​​ട്ടി​​​പ്പ് സം​​​ഘ​​​മാ​​​ണോ എ​​​ന്ന് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണി​​​ത്. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സ​​​മാ​​​ന​​​രീ​​​തി​​​യി​​​ല്‍ ത​​​ട്ടി​​​പ്പി​​​ന് ഇ​​​ര​​​യാ​​​യി ലാ​​​വോ​​​സി​​​ല്‍ കു​​​ടു​​​ങ്ങി​​​ക്കി​​​ട​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും പോ​​​ലീ​​​സ് ശേ​​​ഖ​​​രി​​​ക്കു​​​ക​​​യാ​​​ണ്.കൊ​​​ച്ചി​​​യി​​​ല്‍ നി​​​ന്നും ലാ​​​വോ​​​സി​​​ലേ​​​ക്ക് പോ​​​യ സം​​​ഘ​​​ത്തെ ഇ​​​വി​​​ടെ എ​​​ത്തി​​​ച്ച​​​തി​​​ല​​​ട​​​ക്കം ഇ​​​ട​​​നി​​​ല​​​നി​​​ന്ന മ​​​ല​​​യാ​​​ളി ഇ​​​പ്പോ​​​ഴും ലാ​​​വോ​​​സി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.