തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ല്‍​ക്ക​​​ത്ത ആ​​​ര്‍​ജി ക​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജി​​​ലെ പി​​​ജി വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യു​​​ടെ ദാ​​​രു​​​ണ കൊ​​​ല​​​പാ​​​ത​​​കം കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് ഡോ​​​ക്ട​​​ര്‍​മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കെ​​​ജി​​​എം​​​സി​​​ടി​​​എ അ​​​പ​​​ല​​​പി​​​ച്ചു.

സം​​​ഭ​​​വ​​​ത്തി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് കെ​​​ജി​​​എം​​​സി​​​ടി​​​എ​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ ഇ​​​ന്ന് രാ​​​വി​​​ലെ 10.30 ന് ​​​കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും മെ​​​ഡി​​​ക്ക​​​ല്‍ അ​​​ധ്യാ​​​പ​​​ക​​​ര്‍‌, പി​​​ജി ഡോ​​​ക്ട​​​ര്‍​മാ​​​ര്‍, ഹൗ​​​സ് സ​​​ര്‍​ജ​​​ന്‍​സ്, മെ​​​ഡി​​​ക്ക​​​ല്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്ന് പ്ര​​​തി​​​ഷേ​​​ധ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ക്കും.


തു​​​ട​​​ര്‍ പ്ര​​​ക്ഷോ​​​ഭ പ​​​രി​​​പാ​​​ടി​​​ക​​​ള്‍ ആ​​​വ​​​ശ്യ​​​മാ​​​യി വ​​​രി​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ കേ​​​ര​​​ള​​​ത്തി​​​ലെ സ​​​ര്‍​ക്കാ​​​ര്‍ മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജു​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​നം ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് കെ​​​ജി​​​എം​​​സി​​​ടി​​​എ ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.