ഫുട്ബോൾ കളിക്കിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു
Monday, August 12, 2024 4:50 AM IST
തൃശൂർ: ചെന്പൂക്കാവ് പെൻഷൻ മൂലയിലെ ടർഫിൽ ഫുട്ബോൾ കളിക്കുന്നതിനിടെ വിദ്യാർഥി കുഴഞ്ഞുവീണു മരിച്ചു. പാട്ടുരായ്ക്കൽ ഗിരിജാ തിയറ്ററിനു സമീപം റോസ് ഗാർഡൻ ശ്രീവൽസത്തിൽ സുനിൽ പൊതുവാളിന്റെ മകൻ മാധവ് എസ്. പൊതുവാൾ (18) ആണു മരിച്ചത്. തൃശൂർ സെന്റ് തോമസ് കോളജിൽ ഒന്നാം വർഷ ബികോം വിദ്യാർഥിയാണ്.
ശനിയാഴ്ച വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. സഹകളിക്കാർ ചേർന്ന് ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അച്ഛൻ സുനിൽ ഹൈക്കോടതിയിൽ കോർട്ട് ഓഫീസറാണ്. അമ്മ: പൂർണിമ. സഹോദരൻ മാനവ് (പ്ലസ് വണ്‍ വിദ്യാർഥി, ഭാരതീയ വിദ്യാഭവൻ, പോട്ടോർ). സംസ്കാരം പാറമേക്കാവ് ശാന്തിഘട്ടിൽ നടത്തി.