വന്യജീവി ആക്രമണം :കർണാടകയിലെ അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളം പങ്കെടുക്കും
Sunday, August 11, 2024 2:24 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണം നേരിടുന്നതുമായി ബന്ധപ്പെട്ടു കർണാടക സർക്കാർ 12ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ കേരളത്തിന്റെ പ്രതിനിധിയായി വനം മന്ത്രി എ.കെ. ശശീന്ദ്രൻ പങ്കെടുക്കും.
ആഗോളതലത്തിൽ വന്യമൃഗ ആക്രമണം കൈകാര്യം ചെയ്യുന്നതിൽ സ്വീകരിക്കുന്ന വിദഗ്ധ അഭിപ്രായങ്ങളും അനുഭവസന്പത്തും സമ്മേളനത്തിൽ ചർച്ച ചെയ്യും.
കേരളത്തിൽനിന്നു വനം അഡീഷണൽ ചീഫ് സെക്രട്ടറി, മുഖ്യ വനം മേധാവി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ എന്നിവരും പങ്കെടുക്കും.
സംസ്ഥാനത്തെ വന്യജീവി പ്രശ്നങ്ങൾ നേരിടുന്നതിന് അയൽസംസ്ഥാനങ്ങളുടെ സഹകരണം തേടാനും ഈ വിഷയത്തിൽ സംസ്ഥാനങ്ങൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും ഈ സമ്മേളനം സഹായകമാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു.