പോ​ലീ​സ് അ​തി​ക്ര​മം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: സ​തീ​ശ​ൻ
പോ​ലീ​സ് അ​തി​ക്ര​മം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല: സ​തീ​ശ​ൻ
Sunday, August 11, 2024 1:22 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ൽ കാ​​​യം​​​കു​​​ള​​​ത്ത് ഉ​​​യ​​​ര​​​പ്പാ​​​ത നി​​​ർ​​​മി​​​ക്ക​​​ണ​​​മെ​​​ന്ന ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ചു സ​​​മ​​​രം ചെ​​​യ്ത യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ട് ആ​​​ക്ര​​​മി​​​ച്ച പോ​​​ലീ​​​സ് ന​​​ട​​​പ​​​ടി അം​​​ഗീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ൻ. പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടി​​​നാ​​​ണ് യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ൽ ഗു​​​ണ്ടാ ക്വ​​​ട്ടേ​​​ഷ​​​ൻ സം​​​ഘ​​​ങ്ങ​​​ളെ പോ​​​ലെ പോ​​​ലീ​​​സ് അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റി​​​യ​​​ത്.

കാ​​​യം​​​കു​​​ളം നോ​​​ർ​​​ത്ത് മ​​​ണ്ഡ​​​ലം പ്ര​​​സി​​​ഡ​​​ന്‍റ് റി​​​യാ​​​സ് മു​​​ണ്ട​​​ക​​​ത്തി​​​ൽ, ഹാ​​​ഷിം സേ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള നേ​​​താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലാ​​​ണ് ഈ ​​​ഗു​​​ണ്ടാ സം​​​ഘം എ​​​ത്തി​​​യ​​​ത്. സി​​​വി​​​ൽ വേ​​​ഷ​​​ത്തി​​​ലെ​​​ത്തി​​​യ പോ​​​ലീ​​​സു​​​കാ​​​ർ വീ​​​ടി​​​ന്‍റെ വാ​​​തി​​​ൽ ച​​​വി​​​ട്ടി​​​ത്തു​​​റ​​​ന്ന് ഹാ​​​ഷിം സേ​​​ട്ടി​​​നെ അ​​​റ​​​സ്റ്റ് ചെ​​​യ്ത ശേ​​​ഷം പോ​​​ലീ​​​സ് വാ​​​ഹ​​​ന​​​ത്തി​​​ൽ ഒ​​​രു മ​​​ണി​​​ക്കൂ​​​റോ​​​ളം ന​​​ഗ​​​രം ചു​​​റ്റി മ​​​ർ​​​ദി​​​ച്ചു.

ജ​​​ന​​​കീ​​​യ ആ​​​വ​​​ശ്യ​​​ത്തി​​​നു വേ​​​ണ്ടി സ​​​മ​​​രം ചെ​​​യ്ത യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ലെ​​​ത്തി മ​​​ർ​​​ദി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ പോ​​​ലീ​​​സി​​​നെ ആ​​​ക്ര​​​മി​​​ച്ചെ​​​ന്ന ക​​​ള്ള​​​ക്കേ​​​സ് ചു​​​മ​​​ത്തി​​​യാ​​​ണു വീ​​​ടു ക​​​യ​​​റി​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​വും അ​​​റ​​​സ്റ്റും.


പോ​​​ലീ​​​സി​​​നെ നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പും വ​​​കു​​​പ്പി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നോ​​​ക്കു​​​കു​​​ത്തി​​​ക​​​ളാ​​​യി മാ​​​റി​​​യ​​​താ​​​ണ് പോ​​​ലീ​​​സി​​​ലെ ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കു ത​​​ല​​​പൊ​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന​​​ത്. ഏ​​​തു സി​​​പി​​​എം നേ​​​താ​​​വി​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​ര​​​മാ​​​ണ് ഈ ​​​ഗു​​​ണ്ടാ​​​പ്പ​​​ണി ചെ​​​യ്ത​​​തെ​​​ന്നു പോ​​​ലീ​​​സും വ്യ​​​ക്ത​​​മാ​​​ക്ക​​​ണം.

കാ​​​യം​​​കു​​​ള​​​ത്തെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ച പോ​​​ലീ​​​സ് ക്രി​​​മി​​​ന​​​ലു​​​ക​​​ൾ​​​ക്കെ​​​തി​​​രേ ക​​​ർ​​​ശ​​​ന നി​​​യ​​​മ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം.

മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​ഹ്വാ​​​നം ചെ​​​യ്ത ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം തു​​​ട​​​രാ​​​നാ​​​ണ് പോ​​​ലീ​​​സി​​​ലെ ക്രി​​​മി​​​ന​​​ലു​​​ക​​​ളും തീ​​​രു​​​മാ​​​നി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​തെ​​​ങ്കി​​​ൽ ഗു​​​രു​​​ത​​​ര​​​പ്ര​​​ത്യാ​​​ഘാ​​​തം നേ​​​രി​​​ടേ​​​ണ്ടിവ​​​രു​​​മെ​​​ന്ന് സ​​​തീ​​​ശ​​​ൻ ഓ​​​ർ​​​മി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.