സൂപ്പര്‍ ലീഗ് കേരള മത്സരങ്ങള്‍ പുനഃക്രമീകരിച്ചു
Sunday, August 11, 2024 1:22 AM IST
കൊച്ചി: വയനാട് ദുരന്ത പശ്ചാത്തലത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരളയുടെ മത്സരങ്ങള്‍ പുനഃക്രമീകരിച്ചു. സെപ്റ്റംബര്‍ ഏഴിനു രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പ്രഥമ സൂപ്പര്‍ ലീഗ് കേരളയുടെ ആദ്യ കിക്ക് ഓഫ് നടക്കും. ഈമാസം 31ന് മത്സരങ്ങള്‍ ആരംഭിക്കാനായിരുന്നു നേരത്തേ നിശ്ചയിച്ചിരുന്നത്.
ഇന്ത്യയിലെ പ്രമുഖ കായികതാരങ്ങള്‍ക്കൊപ്പം കേരളത്തിന്റെ അഭിമാനതാരങ്ങളും ഉദ്ഘാടനത്തിന് സന്നിഹിതരാകും. ബോളിവുഡിലെ പ്രമുഖരുടെ പ്രകടനത്തോടെയാകും സൂപ്പര്‍ ലീഗ് കേരളയുടെ പ്രഥമ സീസണ് തുടക്കം കുറിക്കുക. സ്റ്റാര്‍ സ്പോര്‍ട്സ് ഫെസ്റ്റില്‍ മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കും. ഡിസ്നി+ഹോട്ട്സ്റ്റാറില്‍ സ്ട്രീമിലും മത്സരങ്ങള്‍ സ്ട്രീം ചെയ്യുന്നുണ്ട്.