വയനാട് ജനതയ്ക്കായി കെഎസ് സി
Sunday, August 11, 2024 1:22 AM IST
കോട്ടയം: ഉരുൾ പൊട്ടലിൽ വൻ ദുരന്തം സംഭവിച്ച വയനാട് ജനതയ്ക്കായി കെഎസ് സി കൈ കോർക്കുന്നു. സംസ്ഥാന പ്രസിഡന്റ് ജോണ്‍സ് കുന്നപ്പിള്ളിയുടെ നേതൃത്വത്തില്‍ 20 അംഗങ്ങള്‍ അടങ്ങുന്ന കോമണ്‍ സര്‍വീസ് സെല്‍ പ്രവർത്തനം ആരംഭിച്ചു.
വയനാട്ടിലും സമീപ ദുരിത ബാധിത പ്രദേശമായ കോഴിക്കോട് വിലങ്ങാടും കേന്ദ്രീകരിച്ചാണ് സെല്ലിന്റെ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ അഡ്വ. ജോർജ് ജോസഫ്, നോയൽ ലൂക്ക്, മരീനാ മോൻസ്, അഭിഷേക് ബിജു, തേജസ്.ബി. തറയിൽ, എഡ്വിൻ ജോസ്, ജോർജ് മാത്യു, ജെൻസ് എൽ ജോസ്, സ്റ്റീഫൻ തങ്കച്ചൻ, അനന്ദു സി.അനിൽ എന്നിവർ സെല്ലിന്റെ വിവിധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.ഹെൽത്ത് ഡെസ്ക് നമ്പരുകൾ : 8304826515,