ഉരുള്‍പൊട്ടൽ: നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി
Saturday, August 10, 2024 2:13 AM IST
കല്‍പ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുഞ്ചിരിമട്ടത്ത് ജൂലൈ 30ന് ഉരുൾപൊട്ടി ഒഴുകിയ പ്രദേശത്ത് നാലു മൃതദേഹങ്ങളും ഒരു ശരീരഭാഗവും കണ്ടെത്തി.
സൂചിപ്പാറ-കാന്തന്‍പാറ വെള്ളച്ചാട്ടങ്ങള്‍ സംഗമിക്കുന്ന ഭാഗത്തിനു സമീപം കല്ലും മണ്ണും മരങ്ങളും അടിഞ്ഞ പ്രദേശത്ത് ഇന്നലെ രാവിലെയാണു വിവിധ സേനാംഗങ്ങളും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘം മൃതദേഹങ്ങളും ശരീരഭാഗവും കണ്ടെത്തിയത്.
ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്നലെ ജനകീയ തെരച്ചില്‍ നടന്നു. ദുരന്തത്തില്‍ കാണാതായവരുടെ ബന്ധുക്കളില്‍ നാൽപതോളം പേര് വിവിധ സേനാവിഭാഗങ്ങള്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമൊപ്പം തെരച്ചിലില്‍ പങ്കെടുത്തു. ബന്ധുക്കള്‍ ചൂണ്ടിക്കാട്ടിയ പ്രദേശങ്ങളിലായിരുന്നു തെരച്ചിൽ.
പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ദുരന്തമേഖല സന്ദർശിക്കും. ഇന്നു തെരച്ചില്‍ ഉണ്ടാവില്ല. തെരച്ചിൽ ഞായറാഴ്ച തുടരും. ഔദ്യോഗിക കണക്കനുസരിച്ച് 131 പേരെയാണ് കണ്ടെത്താനുള്ളത്.