തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​ത്തും. ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​​​ഷ‌്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ രാ​​​വി​​​ലെ 11.05ന് ​​​എ​​​ത്തു​​​ന്ന അദ്ദേഹം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നി​​​ന്നും വ​​​യ​​​നാ​​​ട്ടി​​​ലേ​​​ക്ക് ഹെ​​​ലി​​​കോ​​​പ്ട​​​റി​​​ൽ യാ​​​ത്ര തി​​​രി​​​ക്കും.

രാ​​​വി​​​ലെ 11.10 മു​​​ത​​​ൽ ഉ​​​ച്ച​​​യ്ക്ക് 12.10 വ​​​രെ പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളിൽ വ്യോ​​​മനി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തും.

ഉ​​​ച്ച​​​യ്ക്ക് 12.15 മു​​​ത​​​ൽ വ​​​യ​​​നാ​​​ട്ടി​​​ൽ പ്ര​​​കൃ​​​തിദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യും ദു​​​രി​​​താ​​​ശ്വാ​​​സ ക്യാ​​​മ്പി​​​ലും ആ​​​ശു​​​പ​​​ത്രി​​​യി​​​ലും ക​​​ഴി​​​യു​​​ന്ന ആ​​​ളു​​​ക​​​ളു​​​മാ​​​യി ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും.


അ​​​തി​​​നു​​​ശേ​​​ഷം വ​​​യ​​​നാ​​​ട് ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ എ​​​ത്തു​​​ന്ന പ്രധാനമന്ത്രി പ്ര​​​കൃ​​​തി ദു​​​ര​​​ന്തം സം​​​ബ​​​ന്ധി​​​ച്ച അ​​​വ​​​ലോ​​​ക​​​ന യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്ന് 3.15ന് ​​​തി​​​രി​​​കെ ക​​​ണ്ണൂ​​​രി​​​ലേ​​​ക്ക് മ​​​ട​​​ങ്ങും. 3.55ന് ​​​ക​​​ണ്ണൂ​​​ർ അ​​​ന്താ​​​രാ​‌​‌​‌‌ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽനി​​​ന്ന് ഡ​​​ൽ​​​ഹി​​​യി​​​ലേ​​​ക്ക് തി​​​രി​​​ക്കും.