വയനാട്ടില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം തൃപ്തികരം: മാര്‍ പാംപ്ലാനി
Saturday, August 10, 2024 2:12 AM IST
കൊച്ചി: വയനാട് ദുരന്തത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സമയോചിതമായ ഇടപെടലുണ്ടായെന്ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണ്. വീടും സ്വത്തും നഷ്ടമായവരെ സുരക്ഷിതമായി പുനരധിവസിപ്പിക്കുന്നതില്‍ സര്‍ക്കാരുമായി സഹകരിച്ചു പ്രവര്‍ത്തിക്കും. നൂറു വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് കേരള കത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്.
മുല്ലപ്പെരിയാര്‍ ഡാം സംബന്ധിച്ച് മേഖലയിലെ ജനങ്ങള്‍ക്കുള്ളതുപോലെ ആശങ്ക സഭയ്ക്കുമുണ്ടെന്നും മാര്‍ പാംപ്ലാനി കൊച്ചിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു.