ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​: വിദേശത്തെ സ്ഥാപനങ്ങളിൽ മലയാളികളും
ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പ്​: വിദേശത്തെ സ്ഥാപനങ്ങളിൽ  മലയാളികളും
Saturday, August 10, 2024 2:12 AM IST
മ​​​ട്ടാ​​​ഞ്ചേ​​​രി: ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പു​​​ക​​​ള്‍ക്കാ​​യി വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു ക​​ട​​ത്ത​​പ്പെ​​ടു​​ന്ന യു​​​വാ​​​ക്ക​​ൾ അ​​ന​​വ​​ധി. നൂ​​​റി​​​ലേ​​​റെ മ​​​ല​​​യാ​​​ളി യു​​​വാ​​​ക്ക​​​ള്‍ ഇ​​​ത്ത​​​രം കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കു ല​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​വ​​​രം.

ബാ​​​ങ്കോ​​​ക്ക്, ലാ​​​വോ​​​സ്, കം​​​ബോ​​​ഡി​​​യ, വി​​​യ​​​റ്റ്‌​​​നാം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍ മി​​​ക​​​ച്ച ശ​​​മ്പ​​​ള​​മു​​ള്ള ജോ​​​ലി വാ​​​ഗ്ദാ​​​നം ചെ​​​യ്താ​​​ണു ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്ക് മ​​​നു​​​ഷ്യ​​ക്ക​​​ട​​​ത്ത് ന​​ട​​ത്തു​​ന്ന സം​​​ഘം പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

വി​​​ദേ​​​ശ​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ ജോ​​​ലി​​​ക്കാ​​​യി എ​​​ത്തി​​​യ​​ശേ​​​ഷ​​​മാ​​​കും ത​​​ങ്ങ​​​ള്‍ ച​​​തി​​​ക്ക​​​പ്പെ​​​ട്ട വി​​​വ​​​രം യു​​​വാ​​​ക്ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്ന​​​ത്. യു​​​വാ​​​ക്ക​​​ളു​​​ടെ പാ​​​സ്‌​​​പോ​​​ര്‍​ട്ട് ത​​​ട്ടി​​​പ്പു​​സം​​​ഘം കൈ​​​വ​​​ശ​​​പ്പെ​​​ടു​​​ത്തു​​​ക​​​യും ബോ​​​ണ്ട് പേ​​​പ്പ​​​റു​​​ക​​​ള്‍ ഒ​​​പ്പി​​​ട്ടു വാ​​​ങ്ങു​​​ക​​​യും ചെ​​​യ്താ​​​ണു ജോ​​​ലി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ന്ന​​​ത്.


ലാ​​​പ്‌​​​ടോ​​​പ്, മൊ​​​ബൈ​​​ല്‍ ഉ​​​ള്‍​പ്പെ​​​ടെ കൊ​​​ടു​​​ത്ത് പ്ര​​​ത്യേ​​​ക കാ​​​ബി​​​ന്‍ ന​​​ല്‍​കി​​​യാ​​​ണ് ഓ​​​ണ്‍​ലൈ​​​ന്‍ ത​​​ട്ടി​​​പ്പ് വ​​​ഴി പ​​​ണം ക​​​ണ്ടെ​​​ത്താ​​​ന്‍ യു​​​വാ​​​ക്ക​​​ളെ പ്രേ​​​രി​​​പ്പി​​​ക്കു​​ന്ന​​ത്. ചെ​​​യ്യാ​​​ന്‍ മ​​​ടി​​​ക്കു​​​ന്ന​​​വ​​​ർ​​ക്കും കൂ​​​ടു​​​ത​​​ല്‍ തു​​​ക ക​​​ണ്ടെ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത​​​വ​​​ര്‍​ക്കും വി​​​വി​​​ധ ത​​​ര​​​ത്തി​​​ലു​​​ള്ള ശി​​​ക്ഷ​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന രീ​​​തി​​​യു​​​മു​​​ണ്ട്. ജോ​​​ലി ചെ​​​യ്യാ​​​ന്‍ താ​​​ത്​​​പ​​​ര്യ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്ക് നാ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങ​​​ണ​​​മെ​​​ങ്കി​​​ല്‍ ക​​​മ്പ​​​നി​​​ക്ക് പി​​​ഴ​​യ​​ട​​യ്​​​ക്ക​​​ണം. പി​​​ഴ അ​​​ട​​​യ്ക്കാ​​​നു​​​ള്ള പ​​​ണം ക​​​ണ്ടെ​​​ത്തി​​​യ​​ശേ​​​ഷം മ​​​ട​​​ങ്ങു​​​ന്ന​​​വ​​​രു​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.