പുനരധിവാസ സമിതിക്കു രൂപം നൽകണം:കെ. സുധാകരൻ എംപി
Saturday, August 10, 2024 2:12 AM IST
വയനാട് പുനരധിവാസ പദ്ധതി ഫലപ്രദവും സുതാര്യവുമായി നടപ്പാക്കുന്നതിനായി പ്രതിപക്ഷ എംഎൽഎമാരെയും വിദ്ഗധരെയും ഉൾപ്പെടുത്തി ഉന്നതതല വയനാട് പുനരധിവാസ സമിതിക്കു രൂപം നൽകണം.
കുറെ വാഗ്ദാനങ്ങൾ മാത്രം പോരാ, അവ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും അതിൽ ഒരുവിധത്തിലുള്ള വീഴ്ച ഉണ്ടാകുന്നില്ലെന്നും സമിതിക്ക് നിരീക്ഷിക്കാൻ കഴിയണം.
ദുരിതാശ്വാസ ക്യാന്പുകളിൽ കഴിയേണ്ടിവന്ന അവസാനത്തെ വ്യക്തിക്കും സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുന്പോൾ മാത്രമാണ് പുനരധിവാസ പ്രക്രിയ പൂർത്തിയാകുക.