ഹയർ സെക്കൻഡറി ഏകീകരണം വേഗത്തിലാക്കണം
Saturday, August 10, 2024 2:12 AM IST
ആലുവ: ഹയർ സെക്കൻഡറി ഏകീകരണ നടപടികൾ വേഗത്തിലാക്കണമെന്ന് കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
ആലുവ നമ്പൂരി മഠം ഓഡിറ്റോറിയത്തിൽ നടന്ന സംസ്ഥാന സമ്മേളനം അൻവർ സാദത്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ജിസിഡിഎ ചെയർമാന് കെ. ചന്ദ്രൻ പിള്ള, ആലുവ മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, ടോണി ജോൺസൺ, കെ. രാജീവ്, പി.ആർ. തുളസി, രേഖ കുര്യാക്കോസ് തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് വിദ്യാഭ്യാസ സെമിനാറും യാത്രയയപ്പ് സമ്മേളനവും നടന്നു. ഇന്ന് സംസ്ഥാന കൗൺസിലും തെരഞ്ഞെടുപ്പും നടക്കും.