വയനാട് ദുരന്തം: നഷ്ടപരിഹാരത്തിനായി ഹര്‍ജി
Saturday, August 10, 2024 2:12 AM IST
കൊച്ചി: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കു നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മീനച്ചില്‍ സ്വദേശി ജയിംസ് വടക്കനാണ് കോടതിയെ സമീപിച്ചത്.
ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം നല്‍കണം, ഉരുള്‍പൊട്ടല്‍ മേഖലയിലുള്ളവരെ പുനരധിവസിപ്പിക്കണം, പാരിസ്ഥിതിക പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണം, അനധികൃത നിര്‍മാണം, ഖനനം, കൈയേറ്റം എന്നിവ സിബിഐ പോലുള്ള ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണം, ദുരന്തത്തിനിരയായവരുടെ കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയോഗിക്കണം, സംസ്ഥാനത്തോടു കൃത്യമായ ദുരന്തനിവാരണ പ്ലാന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണം തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്.