കൊലപാതകക്കേസ് പ്രതിയായ യുവതി കഞ്ചാവുമായി പിടിയിൽ
Saturday, August 10, 2024 12:05 AM IST
പയ്യന്നൂർ: മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതി കഞ്ചാവുമായി അറസ്റ്റിൽ. കോട്ടയം സ്വദേശിനിയും കരിവെള്ളൂർ ആണൂരിലെ ശിവദം അപ്പാർട്ട്മെന്റിലെ താമസക്കാരിയുമായ കെ. ശില്പയാണ് (31) പിടിയിലായത്.
രഹസ്യവിവരത്തെതുടർന്ന് എക്സൈസ് പയ്യന്നൂർ റേഞ്ച് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിൽ ഒരു വയസുകാരിയായ മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.
സംഭവത്തിൽ ജാമ്യത്തിലിറങ്ങിയ യുവതി ഏതാനും ദിവസം മുമ്പാണ് കരിവെള്ളൂരിലെത്തിയത്. ഇവർക്കെതിരേ എൻഡിപിഎസ് വകുപ്പ് പ്രകാരം കേസെടുത്തു.