വിടിഎല്സിഎച്ച് 1 നേരത്തേ കായ്ക്കുന്നതും ഉയര്‍ന്ന വിളവ് നല്‍കുന്നതുമായ കൊക്കോ ഹൈബ്രിഡാണ് വിടിഎല്സിഎച്ച് 1. കവുങ്ങ്, തെങ്ങ് തോട്ടങ്ങളില്‍ നടാന്‍ അനുയോജ്യം.
പ്രതിവര്‍ഷം ഒന്നര മുതല്‍ രണ്ടര കിലോ വരെ ഉണക്ക ബീന്‍സ് ലഭിക്കും. തോട് ചീയല്‍, തേയില കൊതുക് കീടബാധ എന്നിവയെ ചെറുക്കാന്‍ പര്യാപ്തമാണ്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളില്‍ കൃഷിക്ക് അനുയോജ്യം.
വിടിഎല്സിഎച്ച് 2 നേരത്തേ കായ്ക്കുന്ന, ഉയര്‍ന്ന വിളവ് നല്കുന്ന, തോട് ചീയല്‍ രോഗപ്രതിരോധമുള്ള കൊക്കോ ഹൈബ്രിഡാണ് വിടിഎല്സിഎച്ച് 2. കവുങ്ങ്, തെങ്ങ് തോട്ടങ്ങളില്‍ നടാന്‍ അനുയോജ്യം.
പ്രതിവര്‍ഷം ഒന്നര മുതല്‍ രണ്ടര കിലോ വരെ ഉണക്ക ബീന്‍സ് ലഭിക്കും. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ കൃഷിക്ക് അനുയോജ്യം.