സിനിമയുടെ വ്യാജ പതിപ്പ്: പ്രതിയുടെ ബാങ്ക് ഇടപാടുകളില്‍ അന്വേഷണം
Saturday, August 10, 2024 12:05 AM IST
കൊച്ചി: ‘ഗുരുവായൂര്‍ അമ്പലനടയില്‍’ സിനിമയുടേതുള്പ്പെടെ നിരവധി പുതിയ ചിത്രങ്ങളുടെ വ്യാജ പതിപ്പ് സമൂഹമാധ്യമ ലിങ്ക് വഴി പ്രചരിപ്പിച്ച കേസില്‍ അറസ്റ്റിലായ മധുര സ്വദേശി ജെബ് സ്റ്റീഫന്‍ രാജിന്റെ (33) ബാങ്ക് ഇടപാടുകളില്‍ പോലീസ് അന്വേഷണം.
സിനിമയുടെ വ്യാജ പതിപ്പ് ചിത്രീകരിച്ചു നല്‍കിയിരുന്നതിന് ജെഫ് സ്റ്റീഫന്‍ വലിയതോതില്‍ പ്രതിഫലം കിട്ടിയിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ടുകള്‍ കൊച്ചി സൈബര്‍ പോലീസ് പരിശോധിക്കുന്നത്. വിവരങ്ങള്‍ തേടി പോലീസ് വിവിധ ബാങ്കുകളെ സമീപിച്ചു.