ക്ലെ​യിം നി​ര​സി​ച്ച ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി 6.81 ല​ക്ഷം ന​ല്‍​ക​ണം
ക്ലെ​യിം നി​ര​സി​ച്ച ഇ​ന്‍​ഷ്വ​റ​ന്‍​സ് ക​മ്പ​നി 6.81 ല​ക്ഷം ന​ല്‍​ക​ണം
Friday, August 9, 2024 2:21 AM IST
കൊ​​​ച്ചി: അ​​​പ​​​ക​​​ട​​​ത്തി​​​ല്‍​പ്പെ​​​ട്ട് പൂ​​ർ​​ണ​​മാ​​യി ത​​ക​​ർ​​ന്ന കാ​​​റി​​​ന് സാ​​​ങ്കേ​​​തി​​​ക കാ​​​ര്യ​​​ങ്ങ​​​ള്‍ പ​​​റ​​​ഞ്ഞ് ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് തു​​​ക നി​​​ര​​​സി​​​ച്ച ക​​​മ്പ​​​നി​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​ധാ​​​ര്‍​മി​​​ക​​​മാ​​​യ വ്യാ​​​പാ​​​ര​​രീ​​​തി​​​യാ​​ണെ​​​ന്നും ക്ലെ​​യി​​മും ന​​ഷ്‌​​ട​​പ​​രി​​ഹാ​​ര​​വും ന​​ൽ​​ക​​ണ​​മെ​​ന്നും എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല ഉ​​​പ​​​ഭോ​​​ക്തൃ ത​​​ര്‍​ക്ക പ​​​രി​​​ഹാ​​​ര കോ​​​ട​​​തി.

ക​​​ലൂ​​​ര്‍ സ്വ​​​ദേ​​​ശി കാ​​​ജാ മൊ​​​യ്നു​​​ദീ​​​ൻ യു​​​ണൈ​​​റ്റ​​​ഡ് ഇ​​​ന്ത്യ ഇ​​​ൻ​​​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​ക്കെ​​​തി​​​രേ സ​​​മ​​​ര്‍​പ്പി​​​ച്ച പ​​​രാ​​​തി​​​യി​​​ലാ​​​ണ് അ​​​ഡ്വ. ഡി.​​​ബി. ബി​​​നു അ​​​ധ്യ​​​ക്ഷ​​​നും വി. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, ടി.​​​എ​​​ന്‍. ശ്രീ​​​വി​​​ദ്യ എ​​​ന്നി​​​വ​​​ര്‍ അം​​​ഗ​​​ങ്ങ​​​ളു​​​മാ​​​യ ബ​​​ഞ്ച് ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​രം അ​​​നു​​​വ​​​ദി​​​ച്ച​​​ത്.

6,26,889 രൂ​​​പ ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് തു​​​ക ഇ​​​ന​​​ത്തി​​​ല്‍ ക​​​മ്പ​​​നി പ​​​രാ​​​തി​​​ക്കാ​​​ര​​​നു ന​​​ല്‍​ക​​​ണം. കൂ​​​ടാ​​​തെ, 40,000 രൂ​​​പ ന​​​ഷ്‌​​ട​​​പ​​​രി​​​ഹാ​​​ര​​​വും 15,000 രൂ​​​പ കോ​​​ട​​​തി​​ച്ചെ​​ല​​​വും 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം പ​​​രാ​​​തി​​​ക്കാ​​​ര​​​ന് ന​​​ല്‍​ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി എ​​​തി​​​ര്‍​ക​​​ക്ഷി​​​ക്ക് നി​​​ര്‍​ദേ​​​ശം ന​​​ല്‍​കി.


പ​രാ​തി​ക്കാ​ര​ന്‍റെ ഹോ​ണ്ട സി​വി​ക് കാ​റാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വാ​​ഹ​​ന​​ത്തി​​ന് പൂ​​​ര്‍​ണ​​​മാ​​​യും കേ​​​ടു​​​പാ​​​ട് സം​​​ഭ​​​വി​​​ച്ചു.

അ​​​പ​​​ക​​​ടം ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ് ക​​​മ്പ​​​നി​​​യെ അ​​​റി​​​യി​​​ക്കാ​​​ന്‍ ഒ​​​മ്പ​​​തു ദി​​​വ​​​സ​​​വും പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ല്‍ വി​​​വ​​​രം ന​​​ല്‍​കാ​​​ന്‍ ആ​​​റു ദി​​​വ​​​സ​​​വു​​മെ​​​ടു​​​ത്തു​​വെ​​ന്നും യ​​​ഥാ​​​സ​​​മ​​​യം അ​​​പ​​​ക​​​ട​​വി​​​വ​​​രം അ​​​റി​​​യി​​​ക്കാ​​​തി​​​രു​​​ന്ന​​​ത് അ​​​പ​​​ക​​​ട​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​ര​​​സ്പ​​​ര​​വി​​​രു​​​ദ്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ളാ​​​ണ് ന​​​ല്‍​കി​​​യ​​​തെ​​​ന്നു​​​മു​​​ള്ള കാ​​​ര​​​ണ​​​ങ്ങ​​​ള്‍ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി​​​യാ​​​ണു ക​​​മ്പ​​​നി ക്ലെ​​​യിം നി​​​ര​​​സി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.