അവയവ കച്ചവടം: രണ്ടു പേർ അറസ്റ്റിൽ
Friday, August 9, 2024 2:21 AM IST
കേളകം: ആദിവാസി യുവതിയെ പ്രലോഭിപ്പിച്ച് അവയവ കച്ചവടത്തിന് പ്രേരിപ്പിച്ചെന്ന പരാതിയിൽ ഭർത്താവുൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ.
ഭർത്താവ് അനിൽകുമാർ, ഇടനിലക്കാരനായി പ്രവർത്തിച്ചെന്നു പറയുന്ന പെരുന്തോടി സ്വദേശി ബെന്നി എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി കീർത്തി ബാബുവും സംഘവും അറസ്റ്റ് ചെയ്തത്.
നെടുംപൊയിൽ 24-ാം മൈൽ സ്വദേശിനിയായ യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.