തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ങ്ക​​​മാ​​​ലി - ശ​​​ബ​​​രി റെ​​​യി​​​ൽ​​​പ്പാ​​​ത നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു കേ​​​ന്ദ്ര റെ​​​യി​​​ൽ​​​വേ മ​​​ന്ത്രി പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി ജ​​​ന​​​ങ്ങ​​​ളെ തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ.

റെ​​​യി​​​ൽ​​​വേ​​​യു​​​ടെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ൽ നി​​​ന്നു​​​മു​​​ള്ള ഒ​​​ളി​​​ച്ചോ​​​ട്ട​​​മാ​​​ണി​​​ത്. 1997-98ലെ ​​​റെ​​​യി​​​ൽ​​​വേ ബ​​​ജ​​​റ്റി​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച പ​​​ദ്ധ​​​തി​​​യാ​​​ണ് അ​​​ങ്ക​​​മാ​​​ലി-​​​ശ​​​ബ​​​രി പാ​​​ത. എ​​​ല്ലാ​​​വി​​​ധ പി​​​ന്തു​​​ണ​​​യും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​നം ന​​​ൽ​​​കി​​​യ​​​താ​​​ണെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

അ​​​ലൈ​​​ൻ​​​മെ​​​ന്‍റ് അം​​​ഗീ​​​ക​​​രി​​​ച്ച് അ​​​ങ്ക​​​മാ​​​ലി മു​​​ത​​​ൽ രാ​​​മ​​​പു​​​രം വ​​​രെ​​​യു​​​ള്ള 70 കി​​​ലോമീ​​​റ്റ​​​റി​​​ൽ സ്ഥ​​​ലം ഏ​​​റ്റെ​​​ടു​​​ക്ക​​​ൽ ആ​​​രം​​​ഭി​​​ച്ചു. പ​​​ദ്ധ​​​തി ചെ​​ല​​​വി​​​ന്‍റെ 50 ശതമാനം സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ വ​​​ഹി​​​ക്കാ​​​മെ​​​ന്നും ഉ​​​റ​​​പ്പു ന​​​ൽ​​​കി. പ​​​ദ്ധ​​​തി​​​യു​​​മാ​​​യി മു​​​ന്നോ​​​ട്ടു പോ​​​കാ​​​തെ അ​​​ലം​​​ഭാ​​​വം കാ​​​ണി​​​ച്ച​​​തു കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രും റെ​​​യി​​​ൽ​​​വേ​​​യു​​​മാ​​​ണ്.


കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ കാ​​​ല​​​താ​​​മ​​​സം കാ​​​ര​​​ണം ശ​​​ബ​​​രി പാ​​​ത​​​യു​​​ടെ എ​​​സ്റ്റി​​​മേ​​​റ്റി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​വു​​​ണ്ടാ​​​യി. ആ​​​ദ്യ എ​​​സ്റ്റി​​​മേ​​​റ്റു പ്ര​​​കാ​​​രം ചെ​​​ല​​​വ് 2815 കോ​​​ടി​​​യാ​​​യി​​​രു​​​ന്നു. പു​​​തു​​​ക്കി​​​യ എ​​​സ്റ്റി​​​മേ​​​റ്റ് പ്ര​​​കാ​​​രം 3811 കോ​​​ടി​​​യാ​​​യി. ഇ​​​തി​​​ന്‍റെ ഭാ​​​ര​​​വും സം​​​സ്ഥാ​​​നം വ​​​ഹി​​​ക്കണമെന്നാണു കേ​​​ന്ദ്രം സ്വീ​​​ക​​​രി​​​ച്ച നി​​​ല​​​പാ​​​ടെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.