ഇതിനകം സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചുള്ള തെരച്ചിൽ ഇവിടങ്ങളിൽ നടത്തിയതാണെങ്കിലും ബന്ധുക്കളിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്ന അവസാനവട്ട പരിശ്രമമാണ് ഇതിലൂടെ ഉദേശിക്കുന്നത്.
വയനാട് ഉരുൾപൊട്ടൽ മേഖലകളിലെ സ്തുത്യർഹമായ രക്ഷാദൗത്യത്തിനു ശേഷം ഇന്ത്യൻ കരസേനാ, നാവിക സേനകളിൽ ഒരു വിഭാഗം മടങ്ങി. മേജർ ജനറൽ വി.ടി. മാത്യുവിന്റെ നേതൃത്വത്തിലെത്തിയ 391 അംഗ സൈനിക സംഘമാണു ദുരന്തമുഖത്തുനിന്നു മടങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.