സൗത്ത് ഇന്ത്യന്‍ ബാങ്ക്, അഡോറ ജ്വല്ലേഴ്സ്, ആര്‍ക്കൈസ് സ്റ്റഡി എബ്രോഡ്, വെരാന്‍ഡ റേസ് കോച്ചിംഗ് സെന്റര്‍ എന്നിവർ അസോ. സ്പോണ്‍സര്‍മാരാണ്.
‘ഒരേയൊരിന്ത്യ, ഒരൊറ്റ ജനത, നാം ഒരു കുടുംബം’ എന്ന വിശാലമായ മാനവിക ദര്ശനത്തിലൂന്നിയാണു ദീപിക കളര്‍ ഇന്ത്യ പെയിന്റിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
നാമെല്ലാം സഹോദരങ്ങളെന്ന പൊതുബോധം പുതിയ തലമുറയിൽ രൂപപ്പെടുത്തുന്നതിനും വളർത്തുന്നതിനുമായി സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസ മേഖലയുടെ നിറപ്പകിട്ടുള്ള ആഘോഷംകൂടിയാണ്.
ജന്മനാടിനോടുള്ള സ്നേഹവും അഖണ്ഡതാബോധവും പുതിയ തലമുറയില്‍ സജീവസ്പന്ദനമാകണമെന്നതാണ് മലയാളത്തിലെ പ്രഥമ ദിനപത്രമായ ദീപിക ‘കളര്‍ ഇന്ത്യ’യിലൂടെ ലക്ഷ്യമാക്കുന്നത്.