ഓൺലൈൻ തട്ടിപ്പ് : ഗീവർഗീസ് മാർ കൂറിലോസിനു നഷ്ടപ്പെട്ടത് 15 ലക്ഷം
ഓൺലൈൻ തട്ടിപ്പ് : ഗീവർഗീസ് മാർ കൂറിലോസിനു നഷ്ടപ്പെട്ടത് 15 ലക്ഷം
Friday, August 9, 2024 2:21 AM IST
മ​ല്ല​പ്പ​ള്ളി (പ​ത്ത​നം​തി​ട്ട): യാ​ക്കോ​ബാ​യ സ​ഭ നി​ര​ണം ഭ​ദ്രാ​സ​നം മു​ന്‍ അ​ധ്യ​ക്ഷ​ന്‍ ഡോ.​ ഗീ​വ​ര്‍ഗീ​സ് മാ​ര്‍ കൂ​റി​ലോ​സി​ന് ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ലൂ​ടെ ന​ഷ്ട​മാ​യ​ത് 15 ല​ക്ഷം രൂ​പ. ര​ണ്ടു​ദി​വ​സം ത​ന്നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യു​ള്ള വെ​ർ​ച്വ​ൽ ത​ട്ടി​പ്പാ​ണ് അ​ര​ങ്ങേ​റി​യ​തെ​ന്ന് മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു. ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ചു പ​രാ​തി ന​ൽ​കി​യ​തു വൈ​കി​യ​തോ​ടെ ന​ഷ്ട​പ്പെ​ട്ട പ​ണം തി​രി​കെ ല​ഭി​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന് പോ​ലീ​സ്.

ബു​ധ​നാ​ഴ്ച മ​ല്ല​പ്പ​ള്ളി കീ​ഴ്‌വാ​യ്പൂ​ര് പോ​ലീ​സി​ലാ​ണ് ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ് പ​രാ​തി ന​ൽ​കി​യ​ത്. സ​ഭാ ചു​മ​ത​ല​ക​ളി​ൽ നി​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി വി​ര​മി​ച്ച മാ​ർ കൂ​റി​ലോ​സ് ഇ​പ്പോ​ൾ മ​ല്ല​പ്പ​ള്ളി​ക്കു സ​മീ​പം ആ​നി​ക്കാ​ട്ടാ​ണ് താ​മ​സി​ക്കു​ന്ന​ത്.

സി​ബി​ഐ​യി​ല്‍ നി​ന്നാ​ണെ​ന്നു പ​റ​ഞ്ഞു ക​ഴി​ഞ്ഞ ര​ണ്ടി​ന് ഉ​ച്ച​യോ​ടെ മും​ബൈ സൈ​ബ​ർ എ​ന്ന കോ​ള​ർ ഐ​ഡി​യി​ൽ നി​ന്ന് മാ​ര്‍ കൂ​റി​ലോ​സി​ന് ഒ​രു വീഡി​യോ കോ​ള്‍ വ​രി​ക​യാ​യി​രു​ന്നു. മും​ബൈ സ്വ​ദേ​ശി ന​രേ​ഷ് ഗോ​യ​ല്‍ എ​ന്ന​യാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ള്ള​പ്പ​ണ​ക്കേ​സി​ല്‍ മാ​ര്‍ കൂ​റി​ലോ​സ് പ്ര​തി​യാ​ണെ​ന്നു പ​റ​ഞ്ഞു വ്യാ​ജ​രേ​ഖ​ക​ള്‍ കാ​ണി​ച്ചു ഭീ​ഷ​ണി​പ്പെ​ടു​ത്തി. അ​ടി​യ​ന്ത​ര​മാ​യി മും​ബൈ​യി​ൽ വ​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു വി​ളി.

മും​ബൈ​യി​ലെ ബാ​ങ്കി​ല്‍ മാ​ര്‍ കൂ​റി​ലോ​സി​ന്‍റെ പേ​രി​ല്‍ അ​ക്കൗ​ണ്ടു​ണ്ടെ​ന്നും ഇ​തി​ല്‍നി​ന്നു ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍ ന​ട​ന്ന​താ​യും ര​ണ്ട് മൊ​ബൈ​ല്‍ ന​മ്പ​രു​ക​ളി​ല്‍നി​ന്നാ​യി വി​ളി​ച്ചു തെ​റ്റി​ധ​രി​പ്പി​ച്ചു. ഇം​ഗ്ലീ​ഷി​ലാ​യി​രു​ന്നു സം​സാ​രം. ത​നി​ക്കു കേ​ര​ള​ത്തി​നു പു​റ​ത്ത് ഒ​രു ബാ​ങ്കി​ലും അ​ക്കൗ​ണ്ടി​ല്ലെ​ന്ന് മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു.

എ​ന്നാ​ൽ മും​ബൈ​യി​ലു​ള്ള അ​ക്കൗ​ണ്ട് ആ​രെ​ങ്കി​ലും ക​ബ​ളി​പ്പി​ച്ച് എ​ടു​ത്ത​താ​ണെ​ന്നും ഇ​തി​ലൂ​ടെ ക​ള്ള​പ്പ​ണ ഇ​ട​പാ​ട് ന​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്നും മാ​ർ കൂ​റി​ലോ​സി​നോ​ടു ഫോ​ൺ വി​ളി​ച്ച​വ​ർ പ​റ​ഞ്ഞു. ഇ​തി​നാ​യി സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ന്വേ​ഷ​ണ​മു​ണ്ടെ​ന്നും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​ത് അ​ന്വേ​ഷ​ണ​വു​മാ​യി താ​ൻ സ​ഹ​ക​രി​ക്കാ​മെ​ന്ന് മാ​ർ കൂ​റി​ലോ​സ് വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​രി​ലേ​ക്ക് കോ​ൾ കൈ​മാ​റു​ക​യാ​ണെ​ന്ന് അ​റി​യി​ച്ചു. തു​ട​ർ​ന്ന് ഡി​ജി​റ്റ​ൽ ക​സ്റ്റ​ഡി​യി​ലാ​ണെ​ന്ന് അ​റി​യി​ച്ച് ഓ​ണ്‍ലൈ​ന്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ചു.

ര​ണ്ടി​നു രാ​ത്രി 10.30വ​രെ വീ​ഡി​യോ കോ​ളി​ലൂ​ടെ സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​ൻ ച​മ​ഞ്ഞെ​ത്തി​യ ആ​ൾ ചോ​ദ്യം ചെ​യ്തു. ഇ​ത്ര​യും സ​മ​യം വീ​ഡി​യോ ഓ​ൺ ചെ​യ്തു വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. സി​ബി​ഐ​യു​ടെ എം​ബ്ലം മാ​ത്ര​മാ​ണ് മ​റു​ത​ല​യ്ക്ക​ലെ ഫോ​ണി​ൽ തെ​ളി​ഞ്ഞ​ത്.

പി​റ്റേ​ന്നു കോ​ട​തി വി​ചാ​ര​ണ ഉ​ണ്ടെ​ന്നും പ​റ​ഞ്ഞി​രു​ന്നു. പി​റ്റേ​ന്നു രാ​വി​ലെ കോ​ട​തി​യാ​ണെ​ന്നു പ​റ​ഞ്ഞ് ഓ​ൺ​ലൈ​ൻ വി​ചാ​ര​ണ ആ​രം​ഭി​ച്ചു. ജ​ഡ്ജി ച​മ​ഞ്ഞെ​ത്തി​യ ആ​ൾ മാ​ർ കൂ​റി​ലോ​സി​ന് ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ൽ പ​ങ്കു​ണ്ടെ​ന്നും എ​ന്തെ​ങ്കി​ലും പ​റ​യാ​നു​ണ്ടോ​യെ​ന്നും ചോ​ദി​ച്ചു.


നി​ര​പ​രാ​ധി​യാ​ണെ​ന്ന് അ​റി​യി​ച്ച​തോ​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്ക​ണ​മെ​ങ്കി​ൽ നി​ല​വി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ൾ മു​ഴു​വ​ൻ മ​ര​വി​പ്പി​ക്ക​ണ​മെ​ന്നും അ​ക്കൗ​ണ്ടി​ലെ മു​ഴു​വ​ൻ തു​ക​യും സു​പ്രീം​കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലു​ള്ള ര​ഹ​സ്യ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. നി​ര​പ​രാ​ധി​ത്വം ബോ​ധ്യ​പ്പെ​ട്ടാ​ൽ ര​ണ്ടു​ദി​വ​സ​ത്തി​ന​കം പ​ണം തി​രി​കെ ന​ൽ​കു​മെ​ന്നും അ​റി​യി​ച്ചു. ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി​യു​ടെ എം​ബ്ലം സ​ഹി​തം ഓ​ൺ​ലൈ​നി​ൽ ല​ഭ്യ​മാ​ക്കി​യെ​ന്നും മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു.

തു​ട​ർ​ന്ന് സി​ബി​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ​ന്നു പ​റ​ഞ്ഞു വീ​ണ്ടും വീ​ഡി​യോ കോ​ളി​ലെ​ത്തി​യ ആ​ൾ ത​ന്‍റെ അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ തേ​ടി.

ഒ​രു അ​ക്കൗ​ണ്ടി​ൽ നി​ന്നും 1.70 ല​ക്ഷം രൂ​പ സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ടെ​ന്നും ഈ ​പ​ണം കൂ​ടി അ​ട​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത​നു​സ​രി​ച്ച് താ​ൻ ബാ​ങ്കി​ൽ നേ​രി​ട്ടെ​ത്തി ആ​വ​ശ്യ​പ്പെ​ട്ട പ​ണം അ​വ​ർ ത​ന്ന അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. സു​ഹൃ​ത്താ​യ മ​റ്റൊ​രു വൈ​ദി​ക​ന്‍റെ അ​ക്കൗ​ണ്ടി​ൽ നി​ന്നും വാ​ങ്ങി​യ ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യും ട്രാ​ൻ​സ്ഫ​ർ ചെ​യ്തു. ഡ​ൽ​ഹി​യി​ലെ​യും ജ​യ്പു​രി​ലെ​യും അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണു പ​ണം പോ​യ​ത്.

സു​പ്രീം​കോ​ട​തി​യു​ടെ എം​ബ്ലം സ​ഹി​ത​മു​ള്ള ര​സീ​തും പ​ണം അ​ട​ച്ച​തി​നു ന​ൽ​കി. ഇ​തെ​ല്ലാം ക​ണ്ട​തോ​ടെ സം​ഘ​ത്തെ താ​ൻ വി​ശ്വ​സി​ച്ചു പോ​യ​താ​യി മാ​ർ കൂ​റി​ലോ​സ് പ​റ​ഞ്ഞു. ആ​കെ 15,01,186 രൂ​പ ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​പ്പെ​ട്ടെ​ന്നാ​ണ് പ​രാ​തി. അ​ഭി​ഭാ​ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട​ ഒ​രു ദി​വ​സം കൂ​ടി കാ​ത്തി​രു​ന്ന​ശേ​ഷ​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

എ​ന്നാ​ൽ പ​രാ​തി ന​ൽ​കി​യ​ത് ര​ണ്ടു​ ദി​വ​സം വൈ​കി​യ​തി​നാ​ൽ പ​ണം വീ​ണ്ടെ​ടു​ക്കാ​ൻ ബു​ദ്ധി​മു​ട്ടാ​കു​മെ​ന്നാ​ണ് സൈ​ബ​ർ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. നി​ല​വി​ൽ പ​ണം മാ​റ്റി​യ അ​ക്കൗ​ണ്ടു​ക​ളി​ൽനി​ന്ന് ഇ​ത് മ​റ്റ് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് മാ​റ്റി​യ​താ​യാ​ണ് വി​വ​രം. മു​ന്പും സ​മാ​ന​മാ​യ കേ​സു​ക​ളി​ൽ ഇ​തു ത​ന്നെ​യാ​ണ് സം​ഭ​വി​ച്ച​ത്.

മാ​ർ കൂ​റി​ലോ​സ് പ​ണം നി​ക്ഷേ​പി​ച്ച​താ​യി പ​റ​യു​ന്ന ര​ണ്ട് അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ല്ല ഡി​വൈ​എ​സ്പി അ​ൻ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് നി​ല​വി​ൽ അ​ന്വേ​ഷ​ണം. കേ​സ​ന്വേ​ഷ​ണ​ത്തി​നു പ്ര​ത്യേ​ക സം​ഘ​ത്തെ നി​യോ​ഗി​ക്കു​മെ​ന്ന് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി വി. ​അ​ജി​ത്ത് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.