ശ്രീജിത്തിനെ ഗതാഗത കമ്മീഷണർ സ്ഥാനത്തുനിന്നു മാറ്റി
Friday, August 9, 2024 2:21 AM IST
തിരുവനന്തപുരം: പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി. വിജിലൻസ് ഡയറക്ടറായി യോഗേഷ് ഗുപ്തയെ നിയമിച്ചു. വിജിലൻസ് എഡിജിപിയായി നിയമിച്ച യോഗേഷ് ഗുപ്തയ്ക്ക് ഡയറക്ടറുടെ അധിക ചുമതല നൽകിയാണ് നിയമനം. വിജിലൻസ് മേധാവിയായിരുന്ന ടി.കെ. വിനോദ്കുമാർ സ്വയം വിരമിക്കുന്ന സാഹചര്യത്തിലാണ് നിയമനം.
ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാറുമായി കടുത്ത ഭിന്നതയിലായിരുന്ന ഗതാഗത കമ്മീഷണർ എസ്. ശ്രീജിത്തിനെ പോലീസ് ആസ്ഥാനത്തെ എഡിജിപിയായി മാറ്റി നിയമിച്ചു. പകരം ഐജി എ. അക്ബറിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു.
തൃശൂർ റേഞ്ച് ഡിഐജി എസ്. അജിതാ ബീഗത്തെ തിരുവനന്തപുരം റേഞ്ച് ഡിഐജിയായി മാറ്റി നിയമിച്ചു. തോംസണ് ജോസിനെ തൃശൂർ റേഞ്ച് ഡിഐജിയാക്കി.