വൈ​ദ്യു​തി നി​ര​ക്ക് കൂ​ട്ട​ണ​മെ​ന്ന് കെ​എ​സ്ഇ​ബി
വൈ​ദ്യു​തി നി​ര​ക്ക്  കൂ​ട്ട​ണ​മെ​ന്ന്  കെ​എ​സ്ഇ​ബി
Thursday, August 8, 2024 2:27 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് വൈ​​​ദ്യു​​​തി നി​​​ര​​​ക്ക് വ​​​ര്‍​ധി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​എ​​​സ്ഇ​​​ബി വൈ​​​ദ്യു​​​തി റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന് അ​​​പേ​​​ക്ഷ ന​​​ല്‍​കി.

ന​​​ട​​​പ്പു സാ​​​മ്പ​​​ത്തി​​​ക വ​​​ര്‍​ഷം യൂ​​​ണി​​​റ്റി​​​ന് 34 പൈ​​​സ കൂ​​​ട്ട​​​ണ​​​മെ​​​ന്നും മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കു​​​ള്ള നി​​​ര​​​ക്ക് വീ​​​ണ്ടും കൂ​​​ട്ടി നി​​​ശ്ച​​​യി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​ണ് ആ​​​വ​​​ശ്യം.

മാ​​​സം 250 യൂ​​​ണി​​​റ്റി​​​ന് മു​​​ക​​​ളി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന വീ​​​ട്ടു​​​കാ​​​ര്‍​ക്കും ചെ​​​റു​​​കി​​​ട വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും രാ​​​ത്രി​​​യും പ​​​ക​​​ലും വ്യ​​​ത്യ​​​സ്ത നി​​​ര​​​ക്കു​​​ക​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണം. രാ​​​വി​​​ലെ ആ​​​റ് മു​​​ത​​​ല്‍ വൈ​​​കു​​​ന്നേ​​​രം ആ​​​റ് വ​​​രെ ഇ​​​വ​​​ര്‍​ക്ക് 10 ശ​​​ത​​​മാ​​​നം ഇ​​​ള​​​വും രാ​​​ത്രി 11 വ​​​രെ അ​​​ഞ്ച് ശ​​​ത​​​മാ​​​നം വ​​​ര്‍​ധ​​​ന​​​വും ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും അ​​​പേ​​​ക്ഷ​​​യി​​​ല്‍ അ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.


ഇ​​​തോ​​​ടൊ​​​പ്പം എ​​​ല്ലാ സോ​​​ളാ​​​ര്‍ വൈ​​​ദ്യു​​​തി ഉ​​​ത്പാ​​​ദ​​​ക​​​ര്‍​ക്കും ടൈം ​​​ഓ​​​ഫ് ദ ​​​ഡേ മീ​​​റ്റ​​​ര്‍ സം​​​വി​​​ധാ​​​നം ഏ​​​ര്‍​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. പ​​​ക​​​ല്‍ ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന്‍റെ 80 ശ​​​ത​​​മാ​​​നം യൂ​​​ണി​​​റ്റു​​​ക​​​ള്‍ മാ​​​ത്രം ഇ​​​വ​​​ര്‍​ക്ക് തി​​​രി​​​ച്ചു ന​​​ല്‍​കാം, അ​​​തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ല്‍ പ​​​ണം ന​​​ല്‍​ക​​​ണം തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് അ​​​പേ​​​ക്ഷ​​​യി​​​ലു​​​ള്ള​​​ത്.

ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ളി​​​ല്‍ റെ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ന്‍ വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തും. അ​​​തി​​​നു ശേ​​​ഷ​​​മേ അ​​​ന്തി​​​മ തീ​​​രു​​​മാ​​​നം ഉ​​​ണ്ടാ​​​കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.