കൊ​​​ച്ചി: ഇ​​​ട​​​പ്പ​​​ള്ളി ഉ​​​ണി​​​ച്ചി​​​റ​​​യി​​​ല്‍ സ്വ​​​കാ​​​ര്യ ഗോ​​​ഡൗ​​​ണി​​​ലെ സ​​​ര്‍​വീ​​​സ് ലി​​​ഫ്റ്റ് പൊ​​​ട്ടി വീ​​​ണ് ലോ​​​ഡിം​​​ഗ് തൊ​​​ഴി​​​ലാ​​​ളി​​​ക്ക് ദാ​​​രു​​​ണാ​​​ന്ത്യം. ഉ​​​ണി​​​ച്ചി​​​റ പൂ​​​ളി​​​ലെ സി​​​ഐ​​​ടി​​​യു തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ വ​​​ട്ടേ​​​ക്കു​​​ന്നം മ​​​ലേ​​​തൈ​​​ക്കാ​​​വി​​​ന് സ​​​മീ​​​പം താ​​​മ​​​സി​​​ക്കു​​​ന്ന നെ​​​ടും​​​പു​​​റ​​​ത്ത് പ​​​രേ​​​ത​​​നാ​​​യ ഖാ​​​ദ​​​റി​​​ന്‍റെ മ​​​ക​​​ന്‍ ന​​​സീ​​​ര്‍ (47) ആ​​​ണ് മ​​​രി​​​ച്ച​​​ത്.

സ്വ​​​കാ​​​ര്യ ഗോ​​​ഡൗ​​​ണി​​​ല്‍ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് സാ​​​ധ​​​ന​​​ങ്ങ​​​ള്‍ ക​​​യ​​​റ്റി ഇ​​​റ​​​ക്കു​​​ന്ന​​​ത​​​നി​​​ടെ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചോ​​​ടെ​​​യാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം.

ലോ​​​ഡ് ക​​​യ​​​റ്റി​​​യ ശേ​​​ഷം മൂ​​​ന്നാം നി​​​ല​​​യി​​​ലേ​​​ക്ക് പോ​​​യ ലി​​​ഫ്റ്റി​​​ന്‍റെ അ​​​ടി​​ഭാ​​​ഗ​​​ത്ത് കി​​​ട​​​ന്നി​​​രു​​​ന്ന മ​​​ര​​​ക്ക​​​ഷ​​​ണം നീ​​​ക്കാ​​​ന്‍ ശ്ര​​​മി​​​ക്കു​​​ന്ന​​​തി​​​നി​​​ടെ പൊ​​​ടു​​​ന്ന​​​നെ റോ​​​പ്പ് പൊ​​​ട്ടി ലോ​​​ഡ് സ​​​ഹി​​​തം ലി​​​ഫ്റ്റ് ഇ​​​യാ​​​ളു​​​ടെ ത​​​ല​​​യി​​​ല്‍ പ​​​തി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.


ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ന​​​സീ​​​റി​​​നെ തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചെ​​​ങ്കി​​​ലും ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല. ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ല്‍ കോ​​​ള​​​ജ് മോ​​​ര്‍​ച്ച​​​റി​​​യി​​​ലേ​​​ക്ക് മാ​​​റ്റി​​​യ മൃ​​​ത​​​ദേ​​​ഹം പോ​​​സ്റ്റ് മോ​​​ര്‍​ട്ട​​​ത്തി​​​നു​​ശേ​​​ഷം ഇ​​​ന്ന് ഉ​​​ച്ച​​ക​​​ഴി​​​ഞ്ഞ് വ​​​ട്ടേ​​​ക്കു​​​ന്നം ജു​​​മാ​​​മ​​​സ്ജി​​​ദ് ക​​ബ​​​ര്‍സ്ഥാ​​​നി​​​ല്‍ ക​​​ബ​​​റ​​​ട​​​ക്കും. മാ​​​താ​​​വ്: ബീ​​​വി. ഭാ​​​ര്യ: ഫൗ​​​സി​​​യ. മ​​​ക്ക​​​ള്‍: അ​​​ന്‍​സി​​​യ, അ​​​ന്‍​സി​​​ല്‍. മ​​​രു​​​മ​​​ക​​​ള്‍: യാ​​​സി​​​ന്‍.