മാസപ്പടി കേസ്: സിഎംആര്‍എല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി
Thursday, August 8, 2024 2:27 AM IST
കൊച്ചി: മാസപ്പടി കേസില്‍ സെറ്റില്‍മെന്റ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടക്കുന്ന ഇഡി അന്വേഷണം ചോദ്യം ചെയ്തു സിഎംആര്‍എല്‍ നല്കിയ ഹര്‍ജി ഹൈക്കോടതി വാദം പൂര്‍ത്തിയാക്കി വിധി പറയാന്‍ മാറ്റി.
സിഎംആര്എല്ലിനെതിരേ കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരമുള്ള അന്വേഷണമാണു നടക്കുന്നതെന്ന് ഇഡി കോടതിയെ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെ മകളുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് ഉൾപ്പെടെ ഇല്ലാത്ത സേവനത്തിനു പ്രതിഫലം നല്‍കിയതടക്കമുള്ള സംഭവവുമായി ബന്ധപ്പെട്ട് കമ്പനി ആക്ട് പ്രകാരമാണു എസ്എഫ്ഐഒ അന്വേഷണം നടത്തുന്നത്. അതിനാല്‍ എസ്എഫ്ഐഒയുടെ അന്വേഷണം നടക്കുമ്പോള്‍തന്നെ തങ്ങള്‍ക്കും അന്വേഷണം നടത്താമെന്നാണ് ഇഡിയുടെ നിലപാട്.