ഇന്നലെ രണ്ട് മൃതദേഹവും നാല് ശരീരഭാഗവും മറവുചെയ്തു
Thursday, August 8, 2024 1:23 AM IST
കൽപ്പറ്റ: ദുരന്തത്തിന്റെ ഒൻപതാം ദിനമായ ഇന്നലെ രണ്ട് മൃതദേഹവും നാല് ശരീരഭാഗവും മറവുചെയ്തു.
ഇന്നലെ ചാലിയാറിൽ നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹവും നാല് ശരീരഭാഗങ്ങളും രക്ഷാസേനകള്‍ കണ്ടെടുത്തിരുന്നു. വയനാട്148, നിലന്പൂർ77 എന്നിങ്ങനെ 225 മരണമാണ് ഒൗദ്യോഗികമായി സ്ഥിരീകരിച്ചത്. 192 ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. തിരിച്ചറിയാത്ത 46 മൃതദേഹങ്ങളും 180 ശരീരഭാഗങ്ങളും മേപ്പാടി പുത്തുമലയിൽ സംസ്കരിച്ചു.
ദുരന്തപ്രദേശത്തെ ആറ് മേഖലകളായി തിരിച്ചാണ് ഇന്നലെ തെരച്ചിൽ നടത്തിയത്. പട്ടാളക്കാരടക്കം 1,026 പേർ പങ്കാളികളായി.
പുഞ്ചിരിമട്ടം മേഖലയിൽ ആർമി സ്പെഷൽ സർവേ ടീമിന്റെ നേതൃത്വത്തിൽ മാപ്പിംഗ് നടത്തിയായിരുന്നു പരിശോധന. കഡാവർ നായകളെയും ഉൾപ്പെടുത്തി നടത്തിയ തെരച്ചിലിൽ 86 സേനാംഗങ്ങളാണ് ഉണ്ടായിരുന്നത്. മുണ്ടക്കൈയിൽ ഡ്രൈനേജ് ശുചീകരിച്ചായിരുന്നു തെരച്ചിൽ. തമിഴ്നാട് ഡോഗ് സ്ക്വാഡും തെരച്ചിലിൽ പങ്കെടുത്തു.