കോട്ടയം നഗരസഭയില്‍ മൂന്നു കോടി രൂപയുടെ തട്ടിപ്പ്
കോട്ടയം നഗരസഭയില്‍  മൂന്നു കോടി രൂപയുടെ തട്ടിപ്പ്
Thursday, August 8, 2024 1:23 AM IST
കോ​ട്ട​യം: കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ മൂ​ന്നു കോ​ടി രൂ​പ​യു​ടെ ത​ട്ടി​പ്പ്. പെ​ന്‍ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍നി​ന്നു മൂ​ന്ന് കോ​ടി രൂ​പ​യ്ക്ക് മു​ക​ളി​ല്‍ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ര​ന്‍ ത​ട്ടി​യെ​ടു​ത്തു​ത്തെന്നാ​ണ് പു​റ​ത്തു​വ​രു​ന്ന പ്രാ​ഥ​മി​ക വി​വ​രം.

പെ​ൻ​ഷ​ൻ വി​ഭാ​ഗം കൈ​കാ​ര്യം ചെ​യ്തി​രു​ന്ന ക്ല​ർ​ക്ക് ആ​ണ് ന​ഗ​ര​സ​ഭ​യു​ടെ അ​ക്കൗ​ണ്ടി​ൽനി​ന്നു സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് മൂ​ന്നു കോ​ടി​യോ​ളം തു​ക പ​ല​ത​വ​ണ​യാ​യി മാ​റ്റി​യ​ത്.

2020 മു​ത​ലാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​ത്. ഈ ​കാ​ല​യ​ള​വി​ല്‍ ജോ​ലി ചെ​യ്തി​ട്ടു​ള്ള സെ​ക്ര​ട്ട​റി​മാ​ര്‍ക്കും ത​ട്ടി​പ്പി​ല്‍ പ​ങ്കു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. സെ​ക്ര​ട്ട​റി​മാ​ര്‍ ഒ​പ്പി​ട്ടാ​ല്‍ മാ​ത്ര​മേ പെ​ന്‍ഷ​ന്‍ അ​ക്കൗ​ണ്ടി​ല്‍നി​ന്ന് പ​ണം കൈ​മാ​റ്റം ചെ​യ്യാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നി​രി​ക്കെ​യാ​ണ് ത​ട്ടി​പ്പ്.

ധ​ന​കാ​ര്യ വി​ഭാ​ഗം, വി​ര​മി​ച്ച ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ട് സ്റ്റേ​റ്റ്മെന്‍റ്് വി​വ​ര​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്. ന​ഗ​ര​സ​ഭ​യി​ല്‍ നേ​ര​ത്തെ ജോ​ലി ചെ​യ്തി​രു​ന്ന​തും നി​ല​വി​ല്‍ വൈ​ക്കം ന​ഗ​ര​സ​ഭ​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തു​മാ​യ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് ത​ട്ടി​പ്പി​നു പി​ന്നി​ല്‍.


2020 മു​ത​ല്‍ ന​ഗ​ര​സ​ഭ​യി​ലെ പെ​ന്‍ഷ​ന്‍ വി​ഭാ​ഗ​ത്തി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന സ​മ​യ​ത്താ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​തെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്ര​മ​ക്കേ​ട് സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ ല​ഭി​ച്ച​തോ​ടെ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍കാ​ന്‍ ന​ഗ​ര​സ​ഭ അ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ സെ​ക്ര​ട്ട​റി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍ത്തിക്കി​ന് ല​ഭി​ച്ച പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ റീ ​ഓ​ഡി​റ്റിം​ഗ് ന​ട​ത്തു​മെ​ന്നും തു​ട​ർ ന​ട​പ​ടി​ക​ൾ കൗ​ൺ​സി​ൽ ചേ​ർ​ന്ന് ന​ഗ​ര​സ​ഭ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍ പ​റ​ഞ്ഞു.

എ​ന്നാ​ല്‍, കോ​ട്ട​യം ന​ഗ​ര​സ​ഭ​യു​ടെ അ​നാ​സ്ഥ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ത​ട്ടി​പ്പ് ന​ട​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന് ഇ​ട ന​ല്‍കി​യ​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ഷീ​ജ അ​നി​ല്‍ ആ​രോ​പി​ച്ചു. കേ​സി​ല്‍ ആ​രോ​പ​ണ വി​ധേ​യാ​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​ഴി​ഞ്ഞ ദി​വ​സ​വും ന​ര​ഗ​സ​ഭ​യി​ലെ​ത്തി​യി​രു​ന്ന​താ​യും നാ​ളു​ക​ളാ​യി ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ളു​ടെ തു​ട​ര്‍ക്ക​ഥ​യാ​ണി​തെ​ന്നും ഷീ​ജ അ​നി​ല്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.