രാഷ്ട്രീയ ഭിന്നതകൾ മറന്ന് ഒരുമിക്കണം: എ.കെ. ആന്റണി
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: വയനാട്ടിലേത് സമാനതകളില്ലാത്ത ദുരന്തമാണെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയം മറന്ന് ഒരുമിക്കണമെന്നും കോണ്ഗ്രസ് നേതാവ് എ.കെ.ആന്റണി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് താൻ അൻപതിനായിരം രൂപ നൽകിയതായി അദ്ദേഹം പറഞ്ഞു.
തലേക്കുന്നിൽ ബഷീർ സ്മാരക മന്ദിര നിർമാണ ഫണ്ടിന്റെ ജില്ലാതല ഉദ്ഘാടനത്തിൽ പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്നു എ.കെ.ആന്റണി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു.
യുഡിഎഫ് എംഎൽഎമാർ ഒരു മാസത്തെ ശന്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാൻ തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ നേതാവ് ഒരു ലക്ഷം രൂപ നല്കിയത്.