ദുരിതബാധിതർക്ക് കണ്ണടകൾ നൽകും
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: വയനാട് ദുരന്തമേഖലയിൽ നേത്രാരോഗ്യം ഉറപ്പ് വരുത്താനായി ആരോഗ്യ വകുപ്പ് കണ്ണ് പരിശോധന നടത്തി വിദഗ്ധ ചികിത്സ ഉറപ്പാക്കി വരുന്നതായി മന്ത്രി വീണാ ജോർജ്. ഇതുവരെ 360 പേരെ പരിശോധിച്ചു.
171 പേർക്ക് കണ്ണടകൾ വേണമെന്ന് കണ്ടെത്തി. അതിൽ 34 പേർക്ക് കണ്ണട നൽകിയിട്ടുണ്ട്. ആവശ്യമായ മുഴുവൻ പേർക്കും ചികിത്സ ഉറപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വിദഗ്ധ ചികിത്സയ്ക്കായി സൂപ്പർ സ്പെഷാലിറ്റി ടെലികൺസൾട്ടേഷൻ സേവനവും ലഭ്യമാക്കിയിട്ടുണ്ട്.