ഗവർണറുടെ അറ്റ് ഹോം പരിപാടി ഒഴിവാക്കി
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: സ്വതന്ത്ര്യ ദിനത്തിൽ ഗവർണർ രാജ്ഭവനിൽ ഒരുക്കുന്ന വിരുന്നു സത്കാര പരിപാടിയായ അറ്റ് ഹോം ഒഴിവാക്കി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഈ വർഷത്തെ അറ്റ്ഹോം പരിപാടി ഒഴിവാക്കിയത്.