വേലായുധൻ ജയിലിൽ ഇപ്പോൾ നിരീക്ഷണത്തിലാണ്. ടൗൺ സിഐ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്ഐ സവ്യസാചി, വിൽസൻ എന്നിവരുൾപ്പെട്ട സംഘമാണ് അന്വേഷണം നടത്തുന്നത്.
കണ്ണൂർ സെൻട്രൽ ജയിലിലെ രണ്ടാമത്തെ കൊലപാതകം കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണ് കരുണാകരന്റേത്. 2004 ഏപ്രിൽ ആറിനായിരുന്നു കണ്ണൂർ സെൻട്രൽ ജയിലിൽ ആദ്യ കൊലപാതകം നടന്നത്. ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ നാദാപുരം അന്പലക്കുളങ്ങര സ്വദേശിയും സിപിഎം പ്രവർത്തകനുമായിരുന്ന കെ.പി. രവീന്ദ്രനായിരുന്നു (48) കൊല്ലപ്പെട്ടത്.
നാദാപുരത്തെ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടതിനെതുടർന്നായിരുന്നു രവീന്ദ്രൻ കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.
ജയിൽ വളപ്പിൽവച്ച് ആർഎസ്എസ്-സിപിഎം പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയും സ്റ്റോർ റൂം കാന്റീൻ എന്നിവിടങ്ങളിൽനിന്നുള്ള ആയുധങ്ങളും ഇരുന്പുവടികളും കൊണ്ടു രവീന്ദ്രനെ അടിച്ചും കുത്തിയും കൊലപ്പെടുത്തുകയായിരന്നു.
ഈ കേസിൽ സിപിഎം പ്രവർത്തകരായ പ്രതികളെ കോടതി ശിക്ഷിച്ചിരുന്നു. സംസ്ഥാനത്ത് ജയിലിനുള്ളിൽ നടന്ന ആദ്യ രാഷ്ട്രീയ കൊലപാതകംകൂടിയായിരുന്നു ഇത്.