നെ​​​ടു​​​മ്പാ​​​ശേ​​​രി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ബ്യൂ​​​റോ ഓ​​​ഫ് സി​​​വി​​​ൽ ഏ​​​വി​​​യേ​​​ഷ​​​ൻ സെ​​​ക്യൂ​​​രി​​​റ്റി​​​യു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ സു​​​ര​​​ക്ഷാ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ കൂ​​​ടു​​​ത​​​ൽ ക​​​ർ​​​ശ​​​ന​​​മാ​​​ക്കി. എ​​​ല്ലാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ലേ​​​ക്കും ഈ ​​​നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ഓ​​​ഗ​​​സ്റ്റ് 20 വ​​​രെ ഇ​​​തു തു​​​ട​​​രും.

പൊ​​​തു​​​വേ തി​​​ര​​​ക്കേ​​​റി​​​യ ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ൽ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വി​​​വി​​​ധ പ്ര​​​ക്രി​​​യ​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം എ​​​ടു​​​ത്തേ​​​ക്കാ​​​മെ​​​ന്നും ഇ​​​ക്കാ​​​ര്യം മു​​​ൻ​​​നി​​​ർ​​​ത്തി വേ​​​ണം യാ​​​ത്ര​​​ക്കാ​​​ർ യാ​​​ത്ര ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യാ​​​ൻ ശ്ര​​​ദ്ധി​​​ക്കേ​​​ണ്ട​​​തെ​​​ന്നും സി​​​യാ​​​ൽ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.


സു​​​ര​​​ക്ഷി​​​ത​​​വും സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​വു​​​മാ​​​യ യാ​​​ത്ര​​​യ്ക്കാ​​​യി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ നേ​​​ര​​​ത്തേ എ​​​ത്തി​​​ച്ചേ​​​രാ​​​ൻ ശ്ര​​​മി​​​ക്ക​​​ണ​​​മെ​​​ന്നും സി​​​യാ​​​ൽ അ​​​ഭ്യ​​​ർ​​​ഥി​​​ച്ചു.