കെസിബിസി വൈസ് പ്രസിഡന്റ് മാർ പോളി കണ്ണൂക്കാടൻ, ഫാമിലി കമ്മീഷൻ ചെയർമാൻ ഡോ. പോൾ ആന്റണി മുല്ലശേരി, വൈസ് പ്രസിഡന്റ് ഡോ. യൂഹന്നാൻ മാർ തിയഡോഷ്യസ്, നാഷണൽ എക്യുമെനിക്കൽ പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്, കൽദായ മെത്രാപ്പോലീത്ത മാർ ഔഗിൻ കുര്യാക്കോസ്, മെയ്റ റോഡ്രിഗസ് (യുഎസ്എ), ഷെവ. സിറിൾ ജോണ്‍ എന്നിവർ പ്രസംഗിക്കും.
ഉച്ചകഴിഞ്ഞു മൂന്നിനു ജീവസംരക്ഷണറാലി ആരംഭിക്കും. റാലിക്കുശേഷം അടുത്ത വർഷത്തേക്കുള്ള പതാകകൈമാറ്റവും ജീവസംരക്ഷണത്തിനായി അധികൃതർക്കു മെമ്മോറാണ്ടം സമർപ്പണവും മ്യൂസിക് ബാൻഡും ഉണ്ടാകും.
പരിപാടിയോടനുബന്ധിച്ച് വ്യാകുലമാതാവിന്റെ ബസിലിക്കയിൽ, പിറക്കാതെപോയ ശിശുക്കൾക്കായി സ്മാരകം നിർമിച്ചിട്ടുണ്ട്.
ജനറൽ കണ്‍വീനർ ജെയിംസ് ആഴ്ചങ്ങാടൻ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ജോഷി വടക്കൻ, പിആർഒ ജോർജ് ചിറമ്മൽ, പബ്ലിസിറ്റി കണ്‍വീനർ ജോജു മഞ്ഞില എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
പാർക്കിംഗ്: വാഹനത്തിൽ വരുന്നവർ കോളജിനടുത്ത് ആളുകളെ ഇറക്കിയശേഷം ലൂർദ്പള്ളി, പുത്തൻപള്ളി ടവർ ഗ്രൗണ്ട്, ബിഷപ്സ് ഹൗസ്, ഡിബിസിഎൽസി, സേക്രഡ് ഹാർട്ട് സ്കൂൾ എന്നിവിടങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യണം.