പ്രത്യേക ആകസ്മിക അവധി അനുവദിച്ച് ഉത്തരവ്
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: കേരള അഗ്നിരക്ഷാവകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന സന്നദ്ധസേനയായ സിവിൽ ഡിഫൻസിൽ അംഗമാകുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാപനമേധാവിയുടെ അനുവാദത്തോടെ സിവിൽ ഡിഫൻസ് പരിശീലനം, ദുരന്തമുഖങ്ങളിലെ സന്നദ്ധപ്രവർത്തനം എന്നിവയിൽ ഏർപ്പെടുന്ന കാലയളവിൽ ജില്ലാ ഫയർ ഓഫീസറുടെ സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക ആകസ്മിക അവധി അനുവദിച്ച് സർക്കാർ ഉത്തരവിട്ടു.
സിവിൽ ഡിഫൻസിൽ അംഗമാകാൻ ആഗ്രഹിക്കുന്ന സേവന തത്പരരായ സർക്കാർ ഉദ്യോഗസ്ഥർക്ക് അഗ്നിരക്ഷാ വകുപ്പിന്റെ സിവിൽ ഡിഫൻസ് വെബ്സൈറ്റായ cds.fire. kerala.gov.in ൽ രജിസ്റ്റർ ചെയ്യാം.