ഡോ. പി.ടി. ബാബുരാജ് ഭിന്നശേഷി കമ്മീഷണർ
Thursday, August 8, 2024 1:23 AM IST
തിരുവനന്തപുരം: സംസ്ഥാന ഭിന്നശേഷി കമ്മീഷണറായി ഡോ. പി.ടി. ബാബുരാജിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കോട്ടയം ഗാന്ധിനഗർ സ്വദേശിയാണ് പി.ടി. ബാബുരാജ്.
സേവന കാലാവധി അവസാനിച്ചതിനെത്തുടർന്ന് എസ്.എച്ച്. പഞ്ചാപകേശൻ കഴിഞ്ഞയാഴ്ച സ്ഥാനമൊഴിഞ്ഞിരുന്നു. ഇതേത്തുടർന്ന് സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശന് കമ്മീഷണറുടെ അധിക ചുമതല നൽകിയിരിക്കുകയായിരുന്നു.
എംജി സർവകലാശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസ് മുൻ ഡയറക്ടറാണ് ഡോ. ബാബുരാജ്.