അ​വ​ധി​ക്കാ​ല ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു
അ​വ​ധി​ക്കാ​ല ട്രെ​യി​നു​ക​ളു​ടെ കാ​ലാ​വ​ധി ദീ​ർ​ഘി​പ്പി​ച്ചു
Thursday, August 8, 2024 1:23 AM IST
കൊ​​​ല്ലം: യാ​​​ത്ര​​​ക്കാ​​​രു​​​ടെ തി​​​ര​​​ക്ക് പ്ര​​​മാ​​​ണി​​​ച്ച് അ​​​വ​​​ധി​​​ക്കാ​​​ല സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ കാ​​​ലാ​​​വ​​​ധി ദീ​​​ർ​​​ഘി​​​പ്പി​​​ച്ച് റെ​​​യി​​​ൽ​​​വേ. 06085 എ​​​റ​​​ണാ​​​കു​​​ളം -പ​​​റ്റ്ന പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് (വെ​​​ള്ളി) ഈ ​​​മാ​​​സം 16 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റു​​​വ​​​രെ സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തും.

06086 പ​​​റ്റ്ന- എ​​​റ​​​ണാ​​​കു​​​ളം പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് (തി​​​ങ്ക​​​ൾ) സ​​​ർ​​​വീ​​​സ് 19 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​മ്പ​​​ത് വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.

കോ​​​യ​​​മ്പ​​​ത്തൂ​​​ർ ബ​​​റൗ​​​ണി എ​​​ക്സ്പ്ര​​​സ് (ചൊ​​​വ്വ) 13 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ മൂ​​​ന്ന് വ​​​രെ​​​യും തി​​​രി​​​കെ​​​യു​​​ള്ള സ​​​ർ​​​വീ​​​സ് 06060 ബ​​​റൗ​​​ണി - കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​ക്സ്പ്ര​​​സ് (വെ​​​ള്ളി) 16 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റു വ​​​രെ​​​യും നീ​​​ട്ടി.​​കോ​​​യ​​​മ്പ​​​ത്തൂ​​​ർ - ധ​​​ൻ​​​ബാ​​​ദ് എ​​​ക്സ്പ്ര​​​സ് (വെ​​​ള്ളി) 16 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ആ​​​റു​​​വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു.


ധ​​​ൻ​​​ബാ​​​ദ് - കോ​​​യ​​​മ്പ​​​ത്തൂ​​​ർ എ​​​ക്സ്പ്ര​​​സ് സ്പെ​​​ഷ​​​ൽ (തി​​​ങ്ക​​​ൾ) 19 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഒ​​​മ്പ​​​ത് വ​​​രെ​​​യും നീ​​​ട്ടി. തി​​​രു​​​നെ​​​ൽ​​​വേ​​​ലി - ഷാ​​​ലി​​​മാ​​​ർ എ​​​ക്സ്പ്ര​​​സ് (വ്യാ​​​ഴം) 15 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ അ​​​ഞ്ച് വ​​​രെ​​​യും ഷാ​​​ലി​​​മാ​​​ർ-​​​തി​​​രു​​​നെ​​​ൽ​​​വേ​​​ലി എ​​​ക്സ്പ്ര​​​സ് 17 മു​​​ത​​​ൽ സെ​​​പ്റ്റം​​​ബ​​​ർ ഏ​​​ഴു​​​വ​​​രെ​​​യും ദീ​​​ർ​​​ഘി​​​പ്പി​​​ച്ചു. സ​​​മ​​​യ​​​ക്ര​​​മ​​​ത്തി​​​ലും സ്റ്റോ​​​പ്പു​​​ക​​​ളി​​​ലും മാ​​​റ്റ​​​മി​​​ല്ല. കോ​​​ച്ചു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.