വിസി നിയമനം: ഹര്‍ജി മാറ്റി
Wednesday, August 7, 2024 2:52 AM IST
കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ വിസിമാരുടെ സ്ഥിരം നിയമനത്തിന് ഗവര്‍ണര്‍ക്കു നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി ഹൈക്കോടതി സെപ്റ്റംബര്‍ രണ്ടിനു പരിഗണിക്കാന്‍ മാറ്റി.
മറ്റൊരു ബെഞ്ച് സെര്‍ച്ച് കമ്മിറ്റി നിയമനം സ്റ്റേ ചെയ്ത സാഹചര്യം അഭിഭാഷകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണു ഹര്‍ജി മാറ്റിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഇക്കണോമിക്സ് വിഭാഗം മുന്‍ മേധാവി ഡോ. മേരി ജോര്‍ജ് നല്കിയ ഹര്‍ജിയാണ് ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റീസ് എം.എ. അബ്ദുൾ ഹക്കീം എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലുള്ളത്.