പ്രഫ. കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് അന്തരിച്ചു
Wednesday, August 7, 2024 2:23 AM IST
തോപ്പുംപടി: മുന്‍ കേന്ദ്രമന്ത്രിയും സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസിന്റെ ഭാര്യ ഷേര്‍ളി തോമസ് (77) അന്തരിച്ചു. വടുതല പൂവ്വങ്കേരി വീട്ടില്‍ പരേതരായ ബര്‍ണാര്‍ഡിന്റെയും ജഡ്രൂടിന്റെയും മകളാണ്.
മൃതദേഹം ഇന്നു രാവിലെ ഏഴു മുതല്‍ ഉച്ചകഴിഞ്ഞ് രണ്ടു വരെ തോപ്പുംപടി കൊച്ചുപള്ളി റോഡിലുള്ള വസതിയില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് കുമ്പളങ്ങി സെന്റ് പീറ്റേഴ്സ് പള്ളിയില്‍ സംസ്കാരം നടത്തും.
മക്കള്‍: ബിജു തോമസ് (സീനിയര്‍ ഡയറക്ടര്‍ ആന്‍ഡ് ഹെഡ്, മര്‍ഷക് ബാങ്ക്, ദുബായ്), രേഖ തോമസ് (ഷേര്‍ളീസ് ഡിസ്ട്രിബ്യൂട്ടേഴ്സ് ആന്‍ഡ് ഏജന്റ്സ്), ഡോ. ജോ തോമസ് (ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം). മരുമക്കള്‍: ലക്ഷ്മി പ്രിയദര്‍ശിനി, ടോണി തമ്പി, ഡോ.അന്നു ജോസ് (ആസ്റ്റര്‍ മെഡ്സിറ്റി, എറണാകുളം).